ഉത്തര്‍പ്രദേശിൽ ജീവനോടെ കുഴിച്ചുമൂടിയ നവജാത ശിശുവിനെ കർഷക ദമ്പതികൾ രക്ഷപ്പെടുത്തി

google news
baby1

കാണ്‍പുര്‍: ജീവനോടെ കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തിയ നവജാത ശിശുവിനെ കര്‍ഷക ദമ്പതികള്‍ രക്ഷപ്പെടുത്തി. വെള്ളിയാഴ്ച രാത്രി ഉത്തര്‍പ്രദേശിലെ പുലന്ദര്‍ ഗ്രാമത്തിലാണ് സംഭവം.

കര്‍ഷക ദമ്പതികളായ രാജേഷും നീലവും കുഞ്ഞിന്‍റെ നിര്‍ത്താതെയുള്ള കരച്ചില്‍ കേട്ട് സമീപത്ത് തിരച്ചിൽ നടത്തുകയായിരുന്നു. പരിശോധനക്കിടെ കുഞ്ഞിന്‍റെ കൈ ശ്രദ്ധയില്‍പ്പെട്ടു. ഉടനെ ഇരുവരും മണ്ണ് നീക്കം ചെയ്തു കുഞ്ഞിനെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചു.

കുഞ്ഞിന്‍റെ മാതാപിതാക്കളെക്കുറിച്ചുള്ള അന്വേഷണം പൊലീസ് ആരംഭിച്ചിട്ടുണ്ട്. കുഞ്ഞിനെ കണ്ടെത്താന്‍ അല്‍പം കൂടി വൈകിയിരുന്നെങ്കില്‍ രക്ഷിക്കാനാകുമായിരുന്നില്ലെന്നും ഇരുവരുടെയും സമയോചിതമായ ഇടപെടലാണ് നിര്‍ണായകമായതെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.

Tags