ഉത്തർപ്രദേശിൽ കഴിഞ്ഞ ആറ് വർഷത്തിനിടെ​ നടന്നത്​ പതിനായിരത്തിലധികം ഏറ്റുമുട്ടലുകൾ

yogi

ലഖ്‌നോ: ഉത്തർപ്രദേശിൽ കഴിഞ്ഞ ആറ് വർഷത്തിനിടെ 10,000-ത്തിലധികം ഏറ്റുമുട്ടലുകൾ നടന്നതായി ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥ് സർക്കാർ അവകാശപ്പെട്ടു. ഇതിൽ 63 കുറ്റവാളികൾ കൊല്ലപ്പെട്ടു. സംസ്ഥാന സർക്കാർ പുറത്തുവിട്ട കണക്കുകൾ പ്രകാരം ഒരു പൊലീസ് ഉദ്യോഗസ്ഥനും മരിച്ചിട്ടുണ്ട്​.

“ഏറ്റുമുട്ടലുകളുടെ എണ്ണത്തിൽ മീറ്റാണ്​ ഒന്നാമത്​. 3,152 ഏറ്റുമുട്ടലുകളാണ്​ മീററ്റിൽ നടന്നത്​. അതിൽ 63 കുറ്റവാളികൾ കൊല്ലപ്പെടുകയും 1708 പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്ന്​ ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു. ഇതേ കാലയളവിലാണ്​ പൊലീസുകാരനും കൊല്ലപ്പെട്ടത്​. വിവിധ പൊലീസ് ഏറ്റുമുട്ടലിൽ 401 പൊലീസുകാർക്ക് പരിക്കേൽക്കുകയും ചെയ്തു.

ഉത്തർപ്രദേശ് പൊലീസിന്റെ നടപടിയിൽ 5,967 കുറ്റവാളികൾ പിടിയിലായി. "ഉത്തർപ്രദേശ് പൊലീസ് 2017 മുതൽ 10,713 ഏറ്റുമുട്ടലുകൾ നടത്തി. അതിൽ ഏറ്റവും കൂടുതൽ 3,152 ഏറ്റുമുട്ടലുകൾ നടത്തിയത് മീററ്റ് പൊലീസാണ്. തുടർന്ന് ആഗ്ര പൊലീസ് 1844 ഏറ്റുമുട്ടലുകൾ നടത്തി. അതിൽ 4654 കുറ്റവാളികൾ അറസ്റ്റിലാവുകയും 14 ഭീകര കുറ്റവാളികൾ കൊല്ലപ്പെടുകയും ചെയ്തു. ബറേലിയിൽ 1497 ഏറ്റുമുട്ടലുകൾ നടത്തി. അതിൽ

3410 കുറ്റവാളികൾ അറസ്റ്റിലാവുകയും ഏഴുപേർ മരിക്കുകയും ചെയ്തു. ബറേലിയിൽ നടന്ന ഏറ്റുമുട്ടലിൽ 437 ക്രിമിനലുകൾക്ക് പരിക്കേറ്റു. ഈ ഓപ്പറേഷനുകളിൽ 296 പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും ഒരാൾ മരിക്കുകയും ചെയ്തു” ഔദ്യോഗിക സ്ത്രാവനയിൽ പറയുന്നു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സംസ്ഥാനത്തിന്റെ ഭരണം ഏറ്റെടുത്തയുടൻ സംസ്ഥാനത്തെ ക്രമസമാധാന

നില മെച്ചപ്പെടുത്തുന്നതിനാണ് മുൻഗണന നൽകിയതെന്നും അധികൃതർ അവകാശപ്പെടുന്നു.അതേസമയം, രാജ്യത്ത്​ വ്യാജ ഏറ്റുമുട്ടൽ കൊലപാതകങ്ങൾക്ക്​ പേരുകേട്ട സർക്കാറാണ്​ യോഗി സർക്കാർ.

Share this story