ഉത്തർപ്രദേശിൽ രണ്ടാം ക്ലാസ് വിദ്യാർത്ഥി ക്ലാസ് മുറിയിൽ കുഴഞ്ഞുവീണു മരിച്ചു

Delhi Police head constable and wife found dead in flat

 ഉത്തർപ്രദേശ് ; ബൽറാംപൂരിൽ ക്ലാസ് മുറിയിൽ ബോധരഹിതയായ രണ്ടാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു. വൈഷ്ണവി മിശ്ര എന്ന വിദ്യാർത്ഥിനിയാണ് തിങ്കളാഴ്ച സ്കൂളിൽ ക്ലാസിലിരിക്കെ പെട്ടെന്ന് കുഴഞ്ഞുവീണത്. സംഭവത്തിൽ മരണകാരണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.

ഗണേശ വിഗ്രഹ നിമജ്ജന ഘോഷയാത്ര സ്കൂളിന് സമീപത്തുകൂടി ഡിജെ സംവിധാനത്തിന്റെ അകമ്പടിയോടെ കടന്നുപോകുന്നതിനിടെയായിരുന്നു സംഭവം. ഘോഷയാത്രയ്ക്കിടെ മുഴങ്ങിയ ഉച്ചത്തിലുള്ള സംഗീതമാണ് കുട്ടിയുടെ ആരോഗ്യനില വഷളാകാൻ കാരണമായതെന്ന് കുടുംബം ആരോപിച്ചു. എന്നാൽ, മരണകാരണം സംബന്ധിച്ച് ഇതുവരെ സ്ഥിരീകരണമൊന്നും ലഭിച്ചിട്ടില്ലെന്ന് പോലീസ് അറിയിച്ചു.

ബോധരഹിതയായ വൈഷ്ണവിയെ അധ്യാപകർ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും, ആശുപത്രിയിലെത്തുമ്പോഴേക്കും കുട്ടി മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. പെൺകുട്ടിയെ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നതായി ജില്ലാ മെമ്മോറിയൽ ആശുപത്രിയിലെ ഡോ. ഗിരിധർ ചൗഹാനും വ്യക്തമാക്കി.

രാവിലെ സ്കൂളിലെത്തുമ്പോൾ വൈഷ്ണവിക്ക് ആരോഗ്യപ്രശ്നങ്ങൾ ഒന്നുമുണ്ടായിരുന്നില്ലെന്ന് സ്കൂൾ മാനേജർ ആശിഷ് ഉപാധ്യായ പറഞ്ഞു. ഘോഷയാത്ര കടന്നുപോകുന്ന സമയത്ത് വൈഷ്ണവി സഹപാഠികൾക്കൊപ്പം ക്ലാസിലിരുന്ന് പഠിക്കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
സംഭവവുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണെന്നും സംഭവത്തിന്റെ എല്ലാ വശങ്ങളും അന്വേഷിച്ചുവരികയാണെന്നും പോലീസ് അറിയിച്ചു. വിവരശേഖരണം നടത്തിയ സമയത്ത് കുടുംബത്തിൽ നിന്ന് ഔദ്യോഗികമായി പരാതിയൊന്നും ലഭിച്ചിരുന്നില്ലെന്ന് സർക്കിൾ ഓഫീസർ (സിറ്റി) അഭിഷേക് സിംഗ് പറഞ്ഞു. പെൺകുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം തുടരുകയാണെന്ന് പോലീസ് വ്യക്തമാക്കി.

Tags