ഉത്തർപ്രദേശിൽ ബീഫ് കടത്തിയെന്നാരോപിച്ച് നാലംഗസംഘത്തിന് തീവ്ര ഹിന്ദുത്വ വാദികളുടെ മർദനം

Accused of smuggling beef
Accused of smuggling beef

ലഖ്നോ: ഉത്തർപ്രദേശിലെ അലിഗഡിൽ ബീഫ് കടത്തിയെന്നാരോപിച്ച് തീവ്ര ഹിന്ദുത്വ വാദികൾ നാലംഗ സംഘത്തെ മർദിച്ചു. യുവാക്ക​​ളെ മർദിച്ച സംഘം വാഹനം കത്തിക്കുകയും ചെയ്തു. ശനിയാഴ്ചയാണ് സംഭവം.

രണ്ടാഴ്ച മുമ്പ് അലിഗഡിൽ തന്നെ ബീഫ് കടത്തിയെന്നാരോപിച്ച് ഏതാനും ബജ്റംഗ് ദൾ പ്രവർത്തകർ വാഹനം പിടിച്ചുവെച്ചിരുന്നു. പിന്നീട് വാഹനത്തിലുണ്ടായിരുന്നത് ബീഫല്ലെന്ന് കണ്ടതിനെ തുടർന്ന് പൊലീസ് വണ്ടി വിട്ടുകൊടുക്കുകയും ചെയ്തു.

tRootC1469263">

എന്നാൽ ഇതേ വണ്ടിയെന്നാരോപിച്ചാണ് ആൾക്കൂട്ടം ശനിയാഴ്ച വാഹനം കത്തിച്ചത്. വാഹനത്തിൽ നിന്ന് പിടിച്ചെടുത്ത ഇറച്ചി പരിശോധനക്ക് അയച്ചതായി പൊലീസ് പറഞ്ഞു.

ആൾക്കൂട്ട മർദനത്തിൽ പരിക്കേറ്റ നാലുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു.
 

Tags