മദ്‌റസ അധ്യാപകർക്ക് ശമ്പളം ഉറപ്പാക്കുന്ന ബില്ല് പിൻവലിച്ച് ഉത്തർപ്രദേശ് സർക്കാർ
ലഖ്‌നോ: മദ്രസ അധ്യാപകരുടെ ശമ്പളം ഉറപ്പാക്കാനും ഹോണറേറിയം വർധിപ്പിക്കാനും കൊണ്ടുവന്ന ബില്ല് ഉത്തർപ്രദേശ് സർക്കാർ പിൻവലിച്ചു. സമാജ്‌വാദി പാർട്ടി ഉത്തർപ്രദേശ് ഭരിക്കുന്ന 2016ൽ കൊണ്ടുവന്ന ബില്ലാണ് ബിജെപി സർക്കാർ പിൻവലിച്ചത്. ബില്ല് 2016ൽ നിയമസഭ പാസാക്കിയെങ്കിലും കേന്ദ്രത്തിലെ ബിജെപി സർക്കാർ നിയമിച്ച ഗവർണർ രാം നായ്ക് എതിർത്തു. തുടർന്ന് രാഷ്ട്രപതിയുടെ പരിഗണനക്ക് അയച്ചു. രാഷ്ട്രപതി ഈ ബില്ല് മടക്കി അയച്ചു.
tRootC1469263">ഈ ബില്ലാണ് ഇപ്പോൾ ബിജെപി നേതൃത്വത്തിലുള്ള ഉത്തർപ്രദേശ് സർക്കാർ പിൻവലിച്ചത്. മദ്‌റസ അധ്യാപകർക്കും ജീവനക്കാർക്കും കൃത്യമായ് ശമ്പളം നൽകാനും ഹോണറേറിയം വർധിപ്പിക്കാനുമാണ് സമാജ് വാദി പാർട്ടി സർക്കാർ ബില്ല് കൊണ്ടുവന്നത്. ബിരുദധാരികളായ അധ്യാപകർക്ക് 2,000 രൂപയും ബിരുദാനന്തര ബിരുദമുള്ള അധ്യാപകർക്ക് 3,000 രൂപയും അധികമായി ഹോണറേറിയം നൽകാനായിരുന്നു ബില്ലിലെ വ്യവസ്ഥ. എന്നാൽ, ഇത് അംഗീകരിക്കാനാവില്ലെന്നാണ് നിലവിലെ സർക്കാരിന്റെ വാദം.
.jpg)


