ഉത്തര്‍പ്രദേശില്‍ ഓടുന്ന ബസില്‍ നിന്ന് മുറുക്കാന്‍ തുപ്പാന്‍ ശ്രമിച്ച 45കാരന് ദാരുണാന്ത്യം
Dec 1, 2024, 07:31 IST
ഭാര്യക്കൊപ്പം അസംഗഡിലേക്കുള്ള യാത്രക്കിടെയായിരുന്നു സംഭവം.
ഉത്തര്‍പ്രദേശില്‍ ഓടുന്ന ബസില്‍ നിന്ന് മുറുക്കാന്‍ തുപ്പാന്‍ ശ്രമിച്ച 45കാരന് ദാരുണാന്ത്യം. ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. റാം ജിയാവന്‍ എന്ന ആളാണ് മരിച്ചത്. ഭാര്യക്കൊപ്പം അസംഗഡിലേക്കുള്ള യാത്രക്കിടെയായിരുന്നു സംഭവം.
ഉത്തര്‍പ്രദേശ് റോഡ് വേയ്സിന്റെ എസി ബസില്‍ നിന്ന് മുറുക്കാന്‍ തുപ്പാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടമുണ്ടായത്. എസി ബസ് ആയതിനാല്‍ ബസിന്റെ ജനലുകള്‍ തുറക്കാന്‍ സാധിച്ചില്ല. ഇതോടെ റാം ഓടുന്ന ബസിന്റെ വാതില്‍ തുറക്കുകയായിരുന്നു.
നില തെറ്റിയതോടെ റാം ജിയാവന്‍ റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. ബസ് ജീവനക്കാരും യാത്രക്കാരും ചേര്‍ന്ന് ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.