യു ടി ഖാദർ കർണാടക നിയമസഭാ സ്പീക്കറാകും
May 23, 2023, 13:08 IST

കണ്ണൂർ:മലയാളിയും മുതിർന്ന കോൺഗ്രസ് നേതാവുമായ യു ടി ഖാദർ കർണാടക നിയമസഭാ സ്പീക്കറാകും .അഞ്ചാം തവണയും വിധാൻസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച യു ടി ഖാദർ ചൊവ്വാഴ്ച രാവിലെ സ്ഥാനത്തേക്ക് നാമനിർദ്ദേശ പത്രിക സമർപ്പിക്കുമെന്നാണ് കരുതുന്നത്. ആവശ്യമെങ്കിൽ ബുധനാഴ്ച തെരെഞ്ഞെടുപ്പ് നടക്കും.
തെരെഞ്ഞെടുക്കപ്പെടുകയാണെങ്കിൽ ന്യൂനപക്ഷ വിഭാഗത്തിൽ നിന്നും ആദ്യമായി കർണാടക സ്പീക്കാറാകുന്ന വ്യക്തിയായി ഖാദർ മാറും .കഴിഞ്ഞ നിയമസഭയിലെ പ്രതിപക്ഷ ഉപനേതാവായിരുന്നു. രണ്ട് തവണ മന്ത്രിയായിരുന്നു. മംഗളൂരു മണ്ഡലത്തിൽ നിന്നും അഞ്ചാം തവണയാണ് ഖാദർ നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെടുന്നത് .കാസർക്കോട് സ്വദേശികളായ ഖാദറിന്റെ കുടുംബം വർഷങ്ങളായി മംഗളൂരുവിലാണ് താമസം .