കർണാടകയിൽ സ്പീക്കറായി യു ടി ഖാദറെ തെരഞ്ഞെടുത്തു

google news
ut khader

ബെംഗ്ലൂരു : കർണാടക സ്പീക്കറായി മംഗളുരു എംഎൽഎയും മലയാളിയുമായ യു ടി ഖാദറെ എതിരില്ലാതെ തെരഞ്ഞെടുത്തു.  മംഗളുരുവിൽ നിന്ന് തുടർച്ചയായ അഞ്ചാം തവണയാണ് ഖാദർ നിയമസഭയിൽ എത്തുന്നത്. നേരത്തെ ഭക്ഷ്യ വകുപ്പ് മന്ത്രിയായിരുന്നു. കഴിഞ്ഞ സഭയിൽ പ്രതിപക്ഷ ഉപനേതാവിന്‍റെ  ചുമതലയും വഹിച്ചിട്ടുണ്ട്. കോൺസിന്റെ കർണാടകയിലെ ന്യൂനപക്ഷ മുഖമാണ് ഖാദർ. കാസർകോട് ഉപ്പള സ്വദേശിയായ യു ടി ഖാദറിന്റെ കുടുംബം പതിറ്റാണ്ടുകൾക്ക് മുൻപ് മംഗലാപുരത്തിന് അടുത്തുള്ള ഉള്ളാളിലേക്ക് കുടിയേറിയതാണ്.

Tags