നാല് ദിവസത്തെ സന്ദർശനത്തിനായി അമേരിക്കൻ വൈസ് പ്രസിഡന്റ് ഇന്ത്യയിലെത്തി

US Vice President arrives in India for four-day visit
US Vice President arrives in India for four-day visit

ഡൽഹി: നാല് ദിവസത്തെ സന്ദർശനത്തിനായി അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ ഡി വാൻസ്‌ ഇന്ത്യയിലെത്തി. ഭാര്യ ഉഷ ചിലുകുരി, അവരുടെ മൂന്ന് കുട്ടികൾ, അമേരിക്കൻ നാഷണൽ സെക്യൂരിറ്റി കൗൺസിൽ (എൻഎസ്‌സി) ദക്ഷിണ, മധ്യേഷ്യയ്ക്കുള്ള സീനിയർ ഡയറക്ടർ റിക്കി ഗിൽ ഉൾപ്പെടെയുള്ള അമേരിക്കയിലെ സർക്കാർ ഉദ്യോഗസ്ഥരുടെ ഒരു പ്രതിനിധി സംഘംഎന്നിവർക്കൊപ്പമാണ് ജെ ഡി വാൻസ് ഡൽഹിയിൽ വിമാനമിറങ്ങിയത്.

tRootC1469263">

വാൻസ് ആദ്യമായാണ് ഇന്ത്യയിൽ എത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇന്ന് വൈകിട്ട് 6.30ന് കൂടിക്കാഴ്ച നടത്തുന്ന വാൻസ് അത്താഴവിരുന്നിലും പങ്കെടുക്കും. വ്യാപാരം, താരിഫ് ഉൾപ്പെടെയുള്ള വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചയാകും. ഇരു രാജ്യങ്ങൾക്കും ഇടയിലെ ഉപയകക്ഷി സൗഹൃദബന്ധം കൂടുതൽ ശക്തിപ്പെടുത്താൻ ഈ ഉന്നത തല സംഘത്തിന്റെ സന്ദർശനം കൊണ്ട് സാധിക്കുമെന്നാണ് വിദേശകാര്യമന്ത്രാലയത്തിന്റെ പ്രതീക്ഷ.

Tags