യു.എസിന് റഷ്യൻ എണ്ണ വാങ്ങാൻ അവകാശമുണ്ടെങ്കിൽ എന്തുകൊണ്ട് ഇന്ത്യക്കും അതായിക്കൂട : പുടിൻ

putin
putin

 

ന്യൂഡൽഹി : യു.എസിന് റഷ്യൻ എണ്ണ വാങ്ങാൻ അവകാശമുണ്ടെങ്കിൽ എന്തുകൊണ്ട് ഇന്ത്യക്കും അതായിക്കൂടെന്ന് വ്ലാഡമിർ പുടിൻ. ഇന്ത്യക്കും യു.എസിന് ലഭിക്കുന്ന അതേ അവകാശം ലഭിക്കണമെന്ന് പുടിൻ പറഞ്ഞു. റഷ്യൻ എണ്ണയുമായി ബന്ധപ്പെട്ട് ഡോണൾഡ് ട്രംപിന്റെ അഭിപ്രായത്തോടുള്ള ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു പുടിൻ.

tRootC1469263">

റഷ്യയിൽ നിന്ന് ഇന്ത്യ ഇന്ധനം വാങ്ങുന്നത് സംബന്ധിച്ച് പറയുമ്പോൾ ഇക്കാര്യം ചൂണ്ടിക്കാട്ടാൻ താൻ ആഗ്രഹിക്കുകയാണെന്ന് പുടിൻ പറഞ്ഞു. യു.എസ് ഇപ്പോഴും ആണവ ഇന്ധനം വാങ്ങുന്നത് റഷ്യയിൽ നിന്നാണ്. യു.എസിന് ലഭിക്കുന്ന അതേ അവകാശം ഇന്ത്യക്കും ലഭിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ട്രംപ് ഇന്ത്യക്ക് താരിഫ് ചുമത്തിയത് സംബന്ധിച്ച ചോദ്യത്തിനും പുടിൻ മറുപടി നൽകി. ട്രംപിന് ഉപദേശകരും സ്വന്തം തീരുമാനങ്ങളുമുണ്ട്. ശൂന്യതയിൽ നിന്നല്ല ആ തീരുമാനങ്ങൾ വരുന്നത്. യു.എസ് സമ്പദ്‍വ്യവസ്ഥക്ക് ഗുണമുണ്ടാകാനാവും അധിക തീരുവ യു.എസ് ചുമത്തുക. സ്വന്തം നയങ്ങളിൽ ട്രംപിന് വിശ്വാസമുണ്ടാകാമെന്നും പുടിൻ പറഞ്ഞു.

ഏത് സാമ്പത്തികനയം സ്വീകരിക്കണമെന്നത് ഓരോ രാജ്യങ്ങളുടേയും തെരഞ്ഞെടുപ്പാണ്. അതിൽ ഇടപെടാൻ ആർക്കും അവകാശമില്ല. ഞങ്ങൾ ഒരിക്കലും അത്തരം കാര്യങ്ങളിൽ ഇടപെടാറില്ല. ഞങ്ങളുടേത് ഒരു തുറന്ന സമ്പദ്‍വ്യവസ്ഥയാണ്. എല്ലാവരേയും സ്വാഗതം ചെയ്യുകയെന്നതാണ് തങ്ങളുടെ നയമെന്നും പുടിൻ പറഞ്ഞു. 

Tags