യുഎസ് - ഇസ്രയേൽ സംയുക്ത ആക്രമണം; ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കെ സി വേണുഗോപാൽ എം പി പ്രധാനമന്ത്രിക്കും വിദേശകാര്യമന്ത്രിക്കും കത്ത് നൽകി

US-Israel joint attack; KC Venugopal MP writes to Prime Minister and External Affairs Minister, requesting them to take necessary steps to ensure the safety of Indian citizens

 ഇറാനിൽ യുഎസ് - ഇസ്രയേൽ സംയുക്തമായി നടത്തിയ മിസേൽ ആക്രമണം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഗൾഫ് രാജ്യങ്ങളിൽ ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നയതന്ത്ര നടപടികളും സ്വീകരിക്കണമെന്നും മടങ്ങിയെത്താൻ ആഗ്രഹിക്കുന്നവരെ ഇന്ത്യയിലേക്ക്  തിരികെ എത്തിക്കാൻ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എം പി പ്രധാനമന്ത്രിക്കും വിദേശകാര്യമന്ത്രിക്കും കത്ത് നൽകി.

tRootC1469263">

നിലവിലെ സംഘർഷ സാഹചര്യം ഇന്ത്യയിൽ നിന്ന്, പ്രത്യേകിച്ച് കേരളത്തിൽ നിന്നുള്ള പ്രവാസികളിൽ വലിയ ആശങ്കയും ഭീതിയും സൃഷ്ടിച്ചിരിക്കുകയാണ്.പശ്ചിമേഷ്യൻ രാജ്യങ്ങളിൽ ലക്ഷക്കണക്കിന് ഇന്ത്യൻ പൗരന്മാരാണ് വിവിധ മേഖലകളിൽ തൊഴിലെടുക്കുന്നത്.അവരുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുക എന്നത് കേന്ദ്ര സർക്കാരിന്റെ അടിയന്തര ഉത്തരവാദിത്വമാണെന്നും കെ സി വേണുഗോപാൽ കത്തിൽ ചൂണ്ടിക്കാട്ടി.

 സ്വദേശത്തേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന  ഇന്ത്യൻ പൗരന്മാർക്ക് സുരക്ഷിതമായ യാത്രയും  സംവിധാനം ഉറപ്പാക്കണം. ഈ വിഷയത്തിൽ കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടുകയും പ്രവാസി ഇന്ത്യക്കാരുടെ ജീവൻ  സംരക്ഷിക്കാനും സുരക്ഷ ഉറപ്പാക്കാനും ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും കെസി വേണുഗോപാൽ  ആവശ്യപ്പെട്ടു. ഗൾഫ് മേഖലയിലേക്ക് സംഘർഷം വ്യാപിക്കാനുള്ള സാധ്യത കണക്കിലെടുത്ത് ഇവിടങ്ങളിലെ ഇന്ത്യൻ എംബസികളും കോൺസുലേറ്റുകളും ഇവിടങ്ങളിൽ താമസിക്കുന്ന ഇന്ത്യൻ പൗരന്മാരുമായി നിരന്തരം ബന്ധം പുലർത്താനും ആവശ്യമായ ഘട്ടത്തിൽ അവർക്ക് സഹായം എത്തിക്കാനുള്ള നടപടികൾ ക്രമീകരിക്കണമെന്നും കെസി വേണുഗോപാൽ ആവശ്യപ്പെട്ടു.

Tags