യുഎസ്-ഇസ്രായേൽ സംയുക്ത ആക്രമണം ; ഇറാൻ വിദേശകാര്യ മന്ത്രിയുമായി സംസാരിച്ച് എസ് ജയശങ്കർ

Escalating tensions in the Middle East; S. Jaishankar speaks to Iranian Foreign Minister over phone

 ഇറാനെതിരായ യുഎസ്-ഇസ്രായേൽ ആക്രമണം തുടരുന്ന സാഹചര്യത്തിൽ ഇറാൻ വിദേശകാര്യ മന്ത്രിയുമായി സംസാരിച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോക്ടർ എസ് ജയശങ്കർ. ഇറാൻ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരാക്ചിയുമായാണ് ഇന്ന് ഉച്ചയ്ക്കുശേഷം എസ് ജയശങ്കർ ഫോണിൽ സംസാരിച്ചത്. 

ജയശങ്കർ തന്നെയാണ് ഇക്കാര്യം എക്‌സിലൂടെ അറിയിച്ചത്. എന്താണ് ഇരുവരും സംസാരിച്ചതെന്ന് എസ് ജയശങ്കർ ഇതുവരെ വിശദീകരിച്ചിട്ടില്ല. ഇറാനെതിരായ യുഎസ്-ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയുടെ നിര്യാണത്തിൽ രാജ്യത്തിന്റെ അനുശോചനം എസ് ജയശങ്കർ അറിയിച്ചു.

Tags