റഷ്യന്‍ എണ്ണ വാങ്ങാന്‍ ഇന്ത്യയ്ക്ക് ഒരു മാസത്തേക്ക് ഉപരോധത്തില്‍ ഇളവ് നല്‍കി അമേരിക്ക
ഇറാന്റെ ആക്രമണം മിഡില്‍ ഈസ്റ്റിലുടനീളം എണ്ണ ഉല്‍പാദനത്തെ ബാധിച്ചു.
ഇന്ത്യയ്ക്ക് റഷ്യന്‍ എണ്ണ വാങ്ങാന്‍ ഒരു മാസത്തേക്ക് ഉപരോധത്തില്‍ ഇളവ് നല്‍കി അമേരിക്ക. യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റാണ് പ്രഖ്യാപനം നടത്തിയത്. കടലിലുള്ള റഷ്യന്‍ ടാങ്കറുകളില്‍ നിന്ന് എണ്ണ വാങ്ങാം എന്നാണ് അറിയിപ്പ്. മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷങ്ങള്‍ക്കിടയില്‍ ആഗോള ഊര്‍ജ്ജ വിപണി അസ്ഥിരമാകാതിരിക്കാന്‍ ലക്ഷ്യമിട്ടാണ് നീക്കം.
tRootC1469263">
യുക്രെയ്നിലെ അധിനിവേശത്തിനെതിരെ റഷ്യയെ സമ്മര്‍ദ്ദത്തിലാക്കാന്‍, യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ നവംബറിലാണ് റഷ്യന്‍ എണ്ണ കമ്പനികളായ ലുക്കോയിലിനും റോസ്നെഫ്റ്റിനും മേല്‍ ഉപരോധം ഏര്‍പ്പെടുത്തിയത്. ജനുവരിയില്‍ ഇന്ത്യയുടെ റഷ്യന്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി പ്രതിദിനം ഏകദേശം 1.1 ദശലക്ഷം ബാരലായി കുറഞ്ഞു.
ഇറാന്റെ ആക്രമണം മിഡില്‍ ഈസ്റ്റിലുടനീളം എണ്ണ ഉല്‍പാദനത്തെ ബാധിച്ചു. ആഗോള എണ്ണ വിതരണത്തിന്റെ 20% കൈകാര്യം ചെയ്യുന്ന ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ ഉപരോധം ഏര്‍പ്പെടുത്തിയതിനെത്തുടര്‍ന്ന് സ്ഥിതി കൂടുതല്‍ ഗുരുതരമായി. എണ്ണവില കുതിച്ചുയര്‍ന്നു. റഷ്യന്‍ എണ്ണ ലഭിക്കുന്നത് ഇന്ത്യയ്ക്ക് ആശ്വാസമാകും.
.jpg)


