UPSC സിവില്‍ സര്‍വീസസ് മെയിന്‍സ് പരീക്ഷ അഭിമുഖം, ഇ- സമ്മന്‍ ലെറ്റര്‍ ഡൗണ്‍ലോഡ് ചെയ്യാം

upsc exam
upsc exam

യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ (UPSC) നടത്തുന്ന സിവില്‍ സര്‍വീസസ് (മെയിന്‍) പരീക്ഷ 2025-ലെ  അഭിമുഖത്തിനായുള്ള ഇ-സമ്മന്‍ ലെറ്റര്‍ പ്രസിദ്ധീകരിച്ചു. ഉദ്യോഗാര്‍ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് (upsconline.gov.in) സന്ദര്‍ശിച്ച് ലെറ്റര്‍ ഡൗണ്‍ലോഡ് ചെയ്യാം.

tRootC1469263">

2025 ഡിസംബര്‍ 8 മുതല്‍ 19 വരെയാണ് അഭിമുഖം എന്ന്‌ യുപിഎസ്‌സി നേരത്തെ അറിയിച്ചിരുന്നു. രാവിലെ 9 മണിക്കും ഉച്ചയ്ക്ക് 1 മണിക്കുമായി രണ്ട് സെഷനായിട്ടാണ് അഭിമുഖം നടത്തുക.

649 ഉദ്യോഗാര്‍ഥികളാണ് ഈ വര്‍ഷം അഭിമുഖത്തിന് പങ്കെടുക്കുക. പേഴ്‌സണാലിറ്റി ടെസ്റ്റിനുള്ള (അഭിമുഖം) തീയതിയിലും സമയത്തിലും മാറ്റം വരുത്തണമെന്നുള്ള അഭ്യര്‍ഥനകള്‍ പരിഗണിക്കുന്നതല്ല എന്ന് ഇതുമായി ബന്ധപ്പെട്ട് യുപിഎസ്‌സി പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നുണ്ട്.

ഇ-സമ്മണ്‍ ലെറ്ററുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്ന വിധം
    യുപിഎസ്‌സിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ upsc.gov.in സന്ദര്‍ശിക്കുക.
    ഹോം പേജില്‍, യുപിഎസ്‌സി സിവില്‍ സര്‍വീസസ് മെയിന്‍ പരീക്ഷ 2025 ഇ-സമ്മന്‍ കത്ത് എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
    പുതുതായി തുറക്കുന്ന പേജില്‍ ലോഗിന്‍ വിവരങ്ങള്‍ നല്‍കുമ്പോള്‍ ഇ- സമ്മണ്‍ ലെറ്റര്‍ ലഭിക്കും
    ഇ-സമ്മന്‍ ലെറ്റര്‍ ഡൗണ്‍ലോഡ് ചെയ്യുക. ഭാവിയിലേക്കുള്ള ആവശ്യത്തിനായി പകര്‍പ്പെടുത്ത് സൂക്ഷിക്കുക

അഭിമുഖത്തില്‍ പങ്കെടുക്കുന്ന ഉദ്യോഗാര്‍ഥികളുടെ യാത്രയ്ക്ക് ചെലവായ തുക തിരിച്ചുലഭിക്കും. സെക്കന്‍ഡ്/സ്ലീപ്പര്‍ ക്ലാസ് ട്രെയിന്‍ ടിക്കറ്റിന്റെ (മെയില്‍ എക്‌സ്പ്രസ്) ചെലവ് മാത്രമായിരിക്കും ഇതില്‍ ഉള്‍പ്പെടുക. കൂടുതല്‍ വിവരങ്ങള്‍ക്കായി യുപിഎസ്‌സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്.

Tags