മധ്യപ്രദേശില്‍ 2,000 രൂപയ്ക്ക് മുകളിലുള്ള യു.പി.ഐ പേയ്മെന്റുകള്‍ സ്വീകരിക്കില്ല; തീരുമാനവുമായി പെട്രോള്‍ പമ്പ് ഉടമകള്‍

Khadi Board's new step: Plans to start petrol pumps in Kannur-Kasargod districts

2000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകള്‍ക്ക് ഏര്‍പ്പെടുത്തിയ എംഡിആര്‍ സാമ്പത്തിക ബാധ്യതയെന്നും പെട്രോള്‍ പമ്പ് ഉടമകള്‍ വ്യക്തമാക്കി.

മധ്യപ്രദേശില്‍ 2,000 രൂപയ്ക്ക് മുകളിലുള്ള യു.പി.ഐ പേയ്മെന്റുകള്‍ സ്വീകരിക്കില്ലെന്ന് പെട്രോള്‍ പമ്പ് ഉടമകള്‍. 2000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകള്‍ക്ക് ഒക്ടോബര്‍ 15 മുതല്‍ ക്യാഷ് നല്‍കണം. മധ്യപ്രദേശിലെ 4,700 പെട്രോള്‍ പമ്പുകളിലും ഈ തീരുമാനം നടപ്പിലാക്കും. 2000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകള്‍ക്ക് ഏര്‍പ്പെടുത്തിയ എംഡിആര്‍ സാമ്പത്തിക ബാധ്യതയെന്നും പെട്രോള്‍ പമ്പ് ഉടമകള്‍ വ്യക്തമാക്കി.


2,000 രൂപയില്‍ കൂടുതല്‍ വരുന്ന യു.പി.ഐ ഇടപാടുകള്‍ക്കാണ് 0.4% മര്‍ച്ചന്റ് ഡിസ്‌ക്കൗണ്ട് റേറ്റ് ഈടാക്കുക. സൂപ്പര്‍ മാര്‍ക്കറ്റുകള്‍ ഉള്‍പ്പെടെ ഡെവലപ്പ് ചെയ്തുവരുന്ന ഈ സമയത്ത് ഇത്തരം ഒരു നടപടി വലിയ തിരിച്ചടിയെന്ന് വ്യാപാരികള്‍ ഉള്‍പ്പടെ വ്യക്തമാക്കിയിരുന്നു.

Tags