യു.​പി.​ഐ വാ​ണി​ജ്യ ഇ​ട​പാ​ടു​ക​ൾ​ക്ക് ഫീ​സ് ഏ​ർ​പ്പെ​ടു​ത്താ​നു​ള്ള തീ​രു​മാ​നം : പ്രതിഷേധം കനക്കുന്നു

Centre sticks to decision; Some UPI transactions above Rs 2,000 will be charged

 ന്യൂ​ഡ​ൽ​ഹി : ഒ​ക്ടോ​ബ​ർ 15 മു​ത​ൽ 2,000 രൂ​പ​ക്ക് മു​ക​ളി​ലു​ള്ള യു.​പി.​ഐ വാ​ണി​ജ്യ ഇ​ട​പാ​ടു​ക​ൾ​ക്ക് ഫീ​സ് ഏ​ർ​പ്പെ​ടു​ത്താ​നു​ള്ള തീ​രു​മാ​ന​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ​യും സ​ർ​ക്കാ​റി​നെ​യും ക​ട​ന്നാ​ക്ര​മി​ച്ച് പ്ര​തി​പ​ക്ഷം. യു.​എ​സ് പ്ര​സി​ഡ​ന്റ് ഡോ​ണ​ൾ​ഡ് ട്രം​പി​നു​മു​ന്നി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ന​ട്ടെ​ല്ലി​ല്ലാ​തെ കീ​ഴ​ട​ങ്ങു​ക​യാ​ണെ​ന്നും അ​മേ​രി​ക്ക​ൻ ക​മ്പ​നി​ക​ൾ​ക്ക് വ​ൻ ലാ​ഭ​മു​ണ്ടാ​ക്കി​ക്കൊ​ടു​ക്കാ​ൻ യു.​പി.​ഐ നി​കു​തി വ​ഴി രാ​ജ്യ​ത്തെ ജ​ന​ങ്ങ​ളെ കൊ​ള്ള​യ​ടി​ക്കു​ക​യാ​ണെ​ന്നും രാ​ഹു​ൽ ഗാ​ന്ധി ആ​ഞ്ഞ​ടി​ച്ചു.

‘ഇ​ട​ത്തോ​ട്ടോ വ​ല​ത്തോ​ട്ടോ ചാ​യാ​തെ താ​ൻ നി​വ​ർ​ന്നു​നി​ൽ​ക്കു​ന്നു’ എ​ന്ന് മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഇ​ന്ദി​ര ഗാ​ന്ധി പ​റ​ഞ്ഞ നി​ല​പാ​ട് ചൂ​ണ്ടി​ക്കാ​ട്ടി​യ രാ​ഹു​ൽ, ന​രേ​ന്ദ്ര മോ​ദി ട്രം​പി​നു​മു​ന്നി​ൽ പൂ​ർ​ണ​മാ​യി മു​ട്ടു​മ​ട​ക്കു​ക​യാ​ണെ​ന്നും പ​രി​ഹ​സി​ച്ചു. ജ​ന​വി​രു​ദ്ധ തീ​രു​മാ​നം ഉ​ട​ൻ പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും രാ​ഹു​ൽ ആ​വ​ശ്യ​പ്പെ​ട്ടു. യു.​പി.​ഐ ഫീ​സ് വ്യാ​പാ​രി​ക​ളി​ൽ നി​ന്നാ​ണ് ഈ​ടാ​ക്കു​ന്ന​തെ​ന്നും വ്യ​ക്തി​ഗ​ത ഇ​ട​പാ​ടു​ക​ൾ​ക്കും ചെ​റു​കി​ട ഇ​ട​പാ​ടു​ക​ൾ​ക്കും ബാ​ധ​ക​മ​ല്ലെ​ന്നും സ​ർ​ക്കാ​ർ അ​വ​കാ​ശ​പ്പെ​ടു​ന്നു​ണ്ടെ​ങ്കി​ലും വ്യാ​പാ​രി​ക​ൾ സാ​ധ​ന​ങ്ങ​ളു​ടെ​യും സേ​വ​ന​ങ്ങ​ളു​ടെ​യും വി​ല വ​ർ​ധി​പ്പി​ച്ച് ഈ ​ഭാ​രം ഒ​ടു​വി​ൽ ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ ത​ല​യി​ൽ ത​ന്നെ വെ​ക്കു​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​ക്ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി.

വി​ല​ക്ക​യ​റ്റം കൊ​ണ്ട് പൊ​റു​തി​മു​ട്ടി​യ ജ​ന​ങ്ങ​ളെ സ​ഹാ​യി​ക്കു​ന്ന​തി​നു​പ​ക​രം അ​വ​രു​ടെ പോ​ക്ക​റ്റ​ടി​ക്കാ​ൻ പു​തി​യ മാ​ർ​ഗം ക​ണ്ടെ​ത്തു​ക​യാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​റെ​ന്ന് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ കു​റ്റ​പ്പെ​ടു​ത്തി.

യു.​പി.​ഐ സൗ​ജ​ന്യ​മാ​യി ന​ൽ​കു​ന്ന​തി​നെ​യും അ​മേ​രി​ക്ക​ൻ ക​മ്പ​നി​ക​ളാ​യ വി​സ, മാ​സ്റ്റ​ർ​കാ​ർ​ഡ് എ​ന്നി​വ​യു​ടെ വി​പ​ണി വി​ഹി​തം കു​റ​യു​ന്ന​തി​നെ​യും വി​മ​ർ​ശി​ച്ച് യു.​എ​സ് ട്രേ​ഡ് റ​പ്ര​സെ​ന്റേ​റ്റി​വ് പു​റ​ത്തു​വി​ട്ട റി​പ്പോ​ർ​ട്ടി​ന്റെ സ​മ്മ​ർ​ദ​ത്തി​ന് വ​ഴ​ങ്ങി​യാ​ണ് കേ​ന്ദ്ര​ത്തി​ന്റെ തീ​രു​മാ​ന​മെ​ന്ന് കോ​ൺ​ഗ്ര​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​യ്റാം ര​മേ​ശ് പ​റ​ഞ്ഞു.

നി​ല​വി​ൽ ഇ​ന്ത്യ​യി​ലെ യു.​പി.​ഐ വി​പ​ണി​യു​ടെ 86 ശ​ത​മാ​ന​ത്തി​ല​ധി​ക​വും കൈ​കാ​ര്യം ചെ​യ്യു​ന്ന ഫോ​ൺ​പേ, ഗൂ​ഗ്ൾ പേ ​എ​ന്നീ അ​മേ​രി​ക്ക​ൻ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ആ​പ്പു​ക​ളു​ടെ​യും അ​വ​യു​ടെ ഐ.​പി.​ഒ മൂ​ല്യ​വും വ​രു​മാ​ന​വും കൂ​ട്ടാ​നാ​ണ് സാ​ധാ​ര​ണ​ക്കാ​രാ​യ തൊ​ഴി​ലാ​ളി​ക​ളെ​യും വി​ദ്യാ​ർ​ഥി​ക​ളെ​യും ബു​ദ്ധി​മു​ട്ടി​ച്ച് സ​ർ​ക്കാ​ർ ഈ ​നീ​ക്കം ന​ട​ത്തു​ന്ന​തെ​ന്ന് ജ​യ്റാം ര​മേ​ശ് ആ​രോ​പി​ച്ചു.

യു.​പി.​ഐ സം​വി​ധാ​നം നി​ല​നി​ർ​ത്താ​ൻ പ്ര​തി​വ​ർ​ഷം ആ​വ​ശ്യ​മാ​യ 20,700 കോ​ടി രൂ​പ റി​സ​ർ​വ് ബാ​ങ്ക് സ​ർ​ക്കാ​റി​ന് ന​ൽ​കു​ന്ന ഭീ​മ​മാ​യ സ​ർ​പ്ല​സി​ന്റെ വെ​റും 7.2 ശ​ത​മാ​നം മാ​ത്ര​മാ​ണെ​ന്നി​രി​ക്കെ, സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യു​ടെ പേ​രി​ൽ ഫീ​സ് ഏ​ർ​പ്പെ​ടു​ത്തി​യ​ത് ജ​ന​ങ്ങ​ളെ വ​ഞ്ചി​ക്കാ​നാ​ണെ​ന്ന് കോ​ൺ​ഗ്ര​സ് ചൂ​ണ്ടി​ക്കാ​ട്ടി. മ​ർ​ച്ച​ന്റ് ഡി​സ്കൗ​ണ്ട് റേ​റ്റ് (എം.​ഡി.​ആ​ർ) ന​ട​പ്പാ​ക്കി​ല്ലെ​ന്ന് മു​മ്പ് പാ​ർ​ല​മെ​ന്റി​ൽ ധ​ന​മ​ന്ത്രി ഉ​റ​പ്പു​ന​ൽ​കി​യ​ശേ​ഷം ഒ​ളി​ച്ചു​ക​ട​ത്തി​യ ഈ ​തീ​രു​മാ​നം പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ധ​ന​കാ​ര്യ പാ​ർ​ല​മെ​ന്റ​റി സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി യോ​ഗ​ത്തി​ൽ ആ​ർ.​എ​സ്.​പി എം.​പി എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ടു. 

Tags