യു പിയിൽ ഇടിമിന്നലേറ്റ് ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു

Expatriate dies after being struck by lightning in Kuwait
Expatriate dies after being struck by lightning in Kuwait

ഉത്തർപ്രദേശ്: ഉത്തർപ്രദേശിൽ ഒരു കുടുംബത്തിലെ നാല് പേർ ഇടിമിന്നലേറ്റ് മരിച്ചു. സോൺവർഷ ഹല്ലബോർ ഗ്രാമത്തിലാണ് ദാരുണമായ സംഭവം നടന്നത്. അപകട സമയത്ത് കുടുംബം അവരുടെ ഓല മേഞ്ഞ വീട്ടിൽ ഉറങ്ങുകയായിരുന്നുവെന്ന് അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് (ധനകാര്യ, റവന്യൂ) വിനിത സിംഗ് അറിയിച്ചു.

tRootC1469263">

വീരേന്ദ്ര വനവാസി, ഭാര്യ പാർവതി, പെൺമക്കളായ രാധ, കരിഷ്മ എന്നിവരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മരിച്ചവരുടെ പ്രായം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ടെന്നും സിംഗ് പറഞ്ഞു. അതേസമയം, സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിൽ ശക്തമായ മഴ തുടരുകയാണ്.

Tags