യു പിയിൽ ഫാക്ടറിയിൽ പൊട്ടിത്തെറിച്ച് 3 തൊഴിലാളികൾക്ക് ദാരുണാന്ത്യം


ഉത്തർപ്രദേശ് : ഗാസിയാബാദിലെ അത്രൗളിയിൽ റബ്ബർ റോൾ നിർമ്മാണ യൂണിറ്റിൽ ബോയിലർ പൊട്ടിത്തെറിച്ച് മൂന്ന് തൊഴിലാളികൾക്ക് ദാരുണാന്ത്യം. ഭോജ്പൂർ ഗ്രാമവാസിയായ യോഗേന്ദ്ര കുമാർ (48), മോദിനഗർ കൃഷ്ണ നഗറിൽ നിന്നുള്ള അനുജ് സിംഗ് (27), ഗ്രേറ്റർ നോയിഡയിൽ നിന്നുള്ള അവദേശ് കുമാർ (21) എന്നിവരാണ് മരിച്ചതെന്ന് ഗാസിയാബാദ് പോലീസ് അറിയിച്ചു.
നോർഡ്‌സ്റ്റേൺ റബ്ബർ ആൻഡ് റോൾസ് പ്രൈവറ്റ് ലിമിറ്റഡിൽ ഇന്ന് പുലർച്ചെ 3.40 ഓടെയാണ് അപകടം നടന്നത്. ‘ബോയിലറിന് സമീപം ജോലി ചെയ്യുന്നതിനിടെ പെട്ടെന്ന് ഒരു സ്ഫോടനം ഉണ്ടായി. മൂന്ന് പേർ മരിക്കുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു.
ഞങ്ങൾ ഇക്കാര്യം അന്വേഷിക്കുകയും തൊഴിലാളികൾ ജോലി ചെയ്യുമ്പോൾ സ്വീകരിച്ച മുൻകരുതലുകൾ പരിശോധിക്കുകയും ചെയ്യുകയാണ്’- മോഡിനഗർ അസിസ്റ്റന്റ് പോലീസ് കമ്മീഷണർ ഗ്യാൻ പ്രകാശ് റായ് പറഞ്ഞു.
