യു.പി. തെരഞ്ഞെടുപ്പ്: ഒവൈസിയും ചന്ദ്രശേഖർ ആസാദും കൈകോർക്കുന്നു; 'സാമാജിക് പരിവർത്തൻ മോർച്ച' രൂപീകരിച്ചു
ലഖ്‌നൗ: 2027-ലെ ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി അസദുദ്ദീൻ ഒവൈസിയുടെ എ.ഐ.എം.ഐ.എമ്മും (AIMIM) ചന്ദ്രശേഖർ ആസാദിന്റെ ആസാദ് സമാജ് പാർട്ടിയും (ASP) ചേർന്ന് പുതിയ രാഷ്ട്രീയ സഖ്യം പ്രഖ്യാപിച്ചു. ലഖ്‌നൗവിൽ നടന്ന സംയുക്ത വാർത്താസമ്മേളനത്തിലാണ് 'സാമാജിക് പരിവർത്തൻ മോർച്ച' എന്ന പുതിയ മുന്നണി രൂപീകരിച്ചത്.
സംസ്ഥാനത്തെ 403 നിയമസഭാ മണ്ഡലങ്ങളിലും സഖ്യം മത്സരിക്കുമെന്നും, ചന്ദ്രശേഖർ ആസാദ് മുന്നണിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായിരിക്കുമെന്നും ഒവൈസി വ്യക്തമാക്കി. ദളിത്-മുസ്‌ലിം വോട്ടുകളെ ഏകോപിപ്പിച്ച് പാർശ്വവൽക്കരിക്കപ്പെട്ടവരുടെ അവകാശങ്ങൾക്കായി പ്രവർത്തിക്കുകയാണ് മുന്നണിയുടെ ലക്ഷ്യം.'ഇന്ത്യ' മുന്നണിയിൽ ചേരാനുള്ള ഒവൈസിയുടെ നീക്കം പരാജയപ്പെട്ടതിന് പിന്നാലെയാണ് ഈ പുതിയ കൂട്ടുകെട്ട്. ബി.ജെ.പിയും 'ഇന്ത്യ' സഖ്യവും ബി.എസ്.പിയും തമ്മിലുള്ള പോരാട്ടത്തിനിടയിലേക്ക് പുതിയൊരു സഖ്യം കൂടി എത്തുന്നത് യു.പി രാഷ്ട്രീയത്തിൽ നിർണ്ണായകമാകും.
.jpg)

