സര്‍വകലാശാല വി സി നിയമനം: സുപ്രീം കോടതി ഇന്ന് ഹർജികള്‍ പരിഗണിക്കും

supreme court
supreme court

സാങ്കേതിക സർവകലാശാല വി സി നിയമനവുമായി ബന്ധപ്പെട്ട ഹർജികൾ ഇന്ന്  സുപ്രീം കോടതി പരിഗണിക്കും. കഴിഞ്ഞ തവണ ഹർജികൾ പരിഗണിച്ചപ്പോൾ ഗവർണറും സർക്കാരും സമവായത്തിൽ എത്തണമെന്ന് സുപ്രീംകോടതി നിർദ്ദേശിച്ചിരുന്നു. സമവായത്തിൽ എത്തിയില്ലെങ്കിൽ നിയമനം സുപ്രീംകോടതി നടത്തും എന്നായിരുന്നു മുന്നറിയിപ്പ്. സിസ തോമസിനെയും പ്രിയ ചന്ദ്രനെയും വി സിയാക്കാനാണ് ഗവർണരുടെ തീരുമാനം. ജസ്റ്റിസുമാരായ ജെ ബി പര്‍ദേവാല, കെ വി വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിക്കുക.

tRootC1469263">

അതേസമയം, മന്ത്രിമാരായ പി രാജീവും ആര്‍ ബിന്ദുവും ക‍ഴിഞ്ഞ ദിവസം ഗവര്‍ണറുമായി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ ചര്‍ച്ച തുടരുമെന്ന് മന്ത്രി പി രാജീവ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സാങ്കേതിക സർവകലാശാല വി സിയായി സിസ തോമസിനെയും ഡിജിറ്റൽ സർവകലാശാല വി സിയായി ഡോ. പ്രിയ ചന്ദ്രനെയും നിയമിക്കണമെന്നായിരുന്നു ഗവർണറുടെ സത്യവാങ്മൂലത്തിലെ ആവശ്യം.എന്നാല്‍ സര്‍ക്കാര്‍ സാങ്കേതിക സർവകലാശാലയിലേക്ക് സി സതീഷ് കുമാറിനെയും ഡിജിറ്റൽ സർവകലാശാലയിലേക്ക് സജി ഗോപിനാഥിനെയും നിയമിക്കണമെന്നാണ് മുഖ്യമന്ത്രിയുടെ ശുപാർശ നല്‍കിയത്.

Tags