കേന്ദ്രമന്ത്രി ജെ.പി. നദ്ദയുമായി രണ്ടാംവട്ടവും കൂടിക്കാഴ്ച നടത്തി സിജെപി പ്രതിനിധികള്‍

cjp

മൂന്ന് പ്രധാന ആവശ്യങ്ങളാണ് സിജെപി മുന്നോട്ടുവച്ചിരിക്കുന്നത്

കേന്ദ്രമന്ത്രി ജെ.പി. നദ്ദയുമായി രണ്ടാംവട്ടവും കൂടിക്കാഴ്ച നടത്തി കോക്രോച്ച് ജനതാ പാര്‍ട്ടി പ്രതിനിധികള്‍. സൗരവ് ദാസ്, ആശുതോഷ് റങ്ക എന്നിവരുമായാണ് ചര്‍ച്ച നടത്തിയത്. സിജെപി മുന്നോട്ടുവെച്ച ആവശ്യങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ യാതൊരു ഉറപ്പും നല്‍കിയിട്ടില്ലെന്നാണ് വിവരം.


രാവിലെ ഏകദേശം 11.50-ഓടെയായിരുന്നു ആദ്യ കൂടിക്കാഴ്ച. ഈ യോഗത്തില്‍ സിജെപി പ്രതിനിധികള്‍ തങ്ങളുടെ ആവശ്യങ്ങള്‍ വിശദീകരിച്ചു. ആവശ്യങ്ങള്‍ രേഖാമൂലം സമര്‍പ്പിക്കണമെന്ന് ജെ.പി. നദ്ദ നിര്‍ദേശിച്ചതിനെ തുടര്‍ന്ന്, വൈകിട്ട് നാല് മണിയോടെ പ്രതിനിധികള്‍ വീണ്ടും സന്ദര്‍ശിച്ച് നിവേദനം കൈമാറി.
മൂന്ന് പ്രധാന ആവശ്യങ്ങളാണ് സിജെപി മുന്നോട്ടുവച്ചിരിക്കുന്നത്. നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് ആത്മഹത്യ ചെയ്തതായി ആരോപിക്കപ്പെടുന്ന വിദ്യാര്‍ഥികളുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുക, കേന്ദ്ര വിദ്യാഭ്യാസമന്ത്രി രാജിവെക്കുക, സാമൂഹിക പ്രവര്‍ത്തകനായ സോനം വാങ്ചുക്കിനെ മോചിപ്പിക്കുക എന്നിവയാണ് ആവശ്യങ്ങള്‍.

Tags