സിനിമകളിൽ ഉത്തരേന്ത്യ-ദക്ഷിണേന്ത്യ വേർതിരിവില്ല : കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ

യു പിയിൽ എംപി അസദുദ്ദീന്‍ ഒവൈസിയുടെ കാറിന് നേരെ വെടിവെപ്പുണ്ടായ സംഭവം : മറുപടിയുമായി അമിത് ഷാ

ന്യൂഡൽഹി: സിനിമകളിൽ ഉത്തരേന്ത്യ-ദക്ഷിണേന്ത്യ വേർതിരിവില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ആർ.ആർ.ആറിന് ഓസ്കാർ ലഭിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങളിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇന്ത്യ ടുഡേ കോൺക്ലേവിൽ പ​ങ്കെടുത്ത് സംസാരിക്കുമ്പോഴാണ് പരാമർശം.

ഇന്ത്യയിൽ ആർക്ക് ഓസ്കാർ ലഭിച്ചാലും അത് അഭിമാനകരമായ കാര്യമാണ്. ഞാൻ സിനിമകൾ അഭിനിവേശ​ത്തോടെ കാണാറുണ്ട്. ദക്ഷിണേന്ത്യയിലും നല്ല സിനിമകൾ ഒരുപാട് പുറത്തിറങ്ങുന്നുണ്ട്. ഈയൊരു ട്രെൻഡ് താൻ ശ്രദ്ധിച്ചിട്ടുണ്ടെന്നും ഷാ പറഞ്ഞു. ഇന്ത്യൻ പാരമ്പര്യവും സംസ്കാരവും ഉയർത്തിപിടിക്കുന്ന സിനിമകൾ എല്ലാവരും ഹൃദയം കൊണ്ട് അംഗീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യയിലെ കാണികൾ മാറുകയാണ്. ഇന്ത്യൻ സംസ്കാരം പറയുന്ന സിനിമകൾക്ക് ഇപ്പോൾ കൂടുതൽ സ്വീകാര്യത ലഭിക്കുന്നു. അതേസമയം, ബോളിവുഡിൽ ഇന്ത്യൻ പാരമ്പര്യമുള്ള സിനിമകൾ കുറവാണോ പുറത്തിറങ്ങുന്നതെന്ന ചോദ്യത്തിന് പ്രത്യേകിച്ചൊരു സിനിമ വ്യവസായ​ത്തെ കുറിച്ച് സംസാരിക്കാനല്ല താൻ ഇവിടെ എത്തിയിരിക്കുന്നതെന്ന മറുപടിയാണ് അമിത് ഷാ നൽകിയത്.

Share this story