കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്രപ്രധാന്റെ രാജിക്കാര്യത്തില്‍ കേന്ദ്ര നിലപാട് ഇന്ന്

dharmendra pradhan

പ്രതിഷേധങ്ങള്‍ കണക്കിലെടുക്കാതെ വീണ്ടും ധര്‍മ്മേന്ദ്ര പ്രധാനെ പാര്‍ട്ടിയും സര്‍ക്കാരും സംരക്ഷിക്കുമോ എന്നതാണ് പ്രധാനമായും രാജ്യം ഉറ്റുനോക്കുന്നത്.

കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്രപ്രധാന്റെ രാജിക്കാര്യത്തില്‍ കേന്ദ്ര നിലപാട് ഇന്ന്. സിജെപി പ്രതിനിധികളുമായി സര്‍ക്കാരിന്റെ നിര്‍ണായക ചര്‍ച്ച ഇന്ന് ഉച്ചയ്ക്ക് നടക്കും. രാജിയില്ലെങ്കില്‍ രാജ്യവ്യാപക പ്രതിഷേധത്തിന് ഒരുങ്ങുകയാണ് സിജെപി. പ്രതിഷേധങ്ങള്‍ കണക്കിലെടുക്കാതെ വീണ്ടും ധര്‍മ്മേന്ദ്ര പ്രധാനെ പാര്‍ട്ടിയും സര്‍ക്കാരും സംരക്ഷിക്കുമോ എന്നതാണ് പ്രധാനമായും രാജ്യം ഉറ്റുനോക്കുന്നത്.

ഇന്നലെ കേന്ദ്രമന്ത്രിമാരായ ജെപി നദ്ദ, ജിതേന്ദ്ര സിങ് എന്നിവര്‍ സിജെപി വക്താക്കളായ സൗരഭ് ദാസ്, അഷുതോഷ് രന്‍ക എന്നിവരുമായി നടത്തിയ രണ്ട് മണിക്കൂര്‍ ചര്‍ച്ചയില്‍ പ്രക്ഷോഭകര്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കണം, ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥികളുടെ കുടംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണം അങ്ങനെ രണ്ട് പ്രധാന ആവശ്യങ്ങള്‍ അംഗീകരിച്ചിരുന്നു. ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി എന്ന ആവശ്യത്തില്‍ നിന്ന് പിന്നോട്ടില്ല എന്ന് പ്രഖ്യാപിച്ച സിജെപി, സര്‍ക്കാര്‍ അതിന് വഴങ്ങുന്നില്ലെങ്കില്‍ അടുത്ത ഉന്നം പ്രധാനമന്ത്രിയായിരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

Tags