കേന്ദ്രമന്ത്രിസഭാ പുനഃസംഘടന ഇനി വൈകില്ലെന്ന് സൂചന

modi

ഇന്നലെ ദില്ലിയിലെ ഭാരത് മണ്ഡപത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ കേന്ദ്ര മന്ത്രിസഭാ യോഗം ചേര്‍ന്നു. 

കേന്ദ്രമന്ത്രിസഭാ പുനഃസംഘടന ഇനി വൈകില്ലെന്ന് സൂചന. നവംബര്‍ 23നകം പുനഃസംഘടന നടക്കും എന്നാണ് സൂചന. ഇന്നലെ ദില്ലിയിലെ ഭാരത് മണ്ഡപത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ കേന്ദ്ര മന്ത്രിസഭാ യോഗം ചേര്‍ന്നു. 

സെപ്റ്റംബറില്‍ നടന്ന 'ചിന്തന്‍ ശിബിര'ത്തില്‍ മന്ത്രിമാര്‍ക്ക് നല്‍കിയ ഉത്തരവാദിത്തങ്ങളുടെ പുരോഗതിയും അവരുടെ പ്രകടനവും പ്രധാനമന്ത്രി വിലയിരുത്തി. യോഗത്തില്‍ ആഭ്യന്തര സുരക്ഷ, സാമ്പത്തിക സ്ഥിതി, മയക്കുമരുന്നിനെതിരായ നടപടികള്‍ മുതലായവയും വിലയിരുത്തി. ഇന്നലെ രാത്രി മോദിയുടെ വസതിയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബീനും ചര്‍ച്ച നടത്തിയിരുന്നു.

Tags