യൂണിയൻ ബാങ്കിൽ 1865 അപ്രന്റീസ് ഒഴിവുകൾ; മെയ് 19 വരെ അപേക്ഷിക്കാം

bank

പൊതുമേഖലാ സ്ഥാപനമായ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിൽ ഒരു വർഷത്തെ അപ്രന്റീസ്ഷിപ്പിനായി അപേക്ഷ ക്ഷണിച്ചു. ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. കേരളത്തിലുൾപ്പെടെ ആകെ 1865 ഒഴിവുകളാണുള്ളത്.

കേരളത്തിൽ: 39

ലക്ഷദ്വീപിൽ: 1

മറ്റ് സംസ്ഥാനങ്ങൾ: കർണാടക (131), തമിഴ്‌നാട് (95)

യോഗ്യതയും പ്രായപരിധിയും

വിദ്യാഭ്യാസ യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ഏതെങ്കിലും വിഷയത്തിലെ ബിരുദം. അപേക്ഷിക്കുന്ന സംസ്ഥാനത്തെ പ്രാദേശിക ഭാഷയിൽ (കേരളത്തിലും ലക്ഷദ്വീപിലും മലയാളം) പരിജ്ഞാനം നിർബന്ധം.

പ്രായം: 20 മുതൽ 28 വയസ്സ് വരെ (01-04-2026 കണക്കാക്കി). സംവരണ വിഭാഗക്കാർക്കും വിധവകൾക്കും നിയമാനുസൃതമായ വയസ്സിളവ് ലഭിക്കും.

തിരഞ്ഞെടുപ്പ് രീതി

എഴുത്ത് പരീക്ഷ: 100 മാർക്കിന്റെ ഓൺലൈൻ പരീക്ഷ (ഒന്നര മണിക്കൂർ). ജനറൽ അവേർനസ്സ്, ഇംഗ്ലീഷ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്, കമ്പ്യൂട്ടർ പരിജ്ഞാനം എന്നിവയിൽ നിന്നായി 20 ചോദ്യങ്ങൾ വീതം ഉണ്ടാകും. തുടർന്ന് സർട്ടിഫിക്കറ്റ് പരിശോധനയും പ്രാദേശിക ഭാഷാ പരിജ്ഞാന പരിശോധനയും നടക്കും. താമസിക്കുന്ന മേഖല അനുസരിച്ച് 15,000 രൂപ മുതൽ 20,000 രൂപ വരെ മാസം ലഭിക്കും. പുരുഷന്മാർക്ക് 944 രൂപ, സ്ത്രീകൾക്ക് 708 രൂപ. പട്ടിക വിഭാഗക്കാർക്ക് 236 രൂപ.

എങ്ങനെ അപേക്ഷിക്കാം?

താല്പര്യമുള്ളവർ unionbankofindia.co.in അല്ലെങ്കിൽ nats.education.gov.in വഴി മെയ് 19-നകം അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക് 022-22896240 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Tags