2029ന് മുന്‍പ് എന്‍ഡിഎ ഭരിക്കുന്ന 21 സംസ്ഥാനങ്ങളില്‍ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കും: പ്രഖ്യാപനവുമായി അമിത് ഷാ

Amit Shah directs authorities to demolish illegal structures within 15 km radius of country's borders

നിരവധി സംസ്ഥാനങ്ങളില്‍ ഞങ്ങള്‍ ഏകീകൃത സിവില്‍ കോഡ് അവതരിപ്പിച്ചു.

2029 ന് മുന്‍പ് എന്‍ഡിഎ ഭരിക്കുന്ന 21 സംസ്ഥാനങ്ങളില്‍ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുമെന്ന് അമിത് ഷാ. ചില സംസ്ഥാനങ്ങളില്‍ ഇതിനോടകം നടപ്പാക്കിയെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി ചൂണ്ടിക്കാണിച്ചു. 'മുത്തലാഖ് നിര്‍ത്തലാക്കപ്പെട്ടു, മുസ്ലിം സ്ത്രീകള്‍ക്ക് തുല്യ അവകാശങ്ങള്‍ ലഭിച്ചു. നിരവധി സംസ്ഥാനങ്ങളില്‍ ഞങ്ങള്‍ ഏകീകൃത സിവില്‍ കോഡ് അവതരിപ്പിച്ചു. ബിജെപി-എന്‍ഡിഎ ഭരിക്കുന്ന 21 സംസ്ഥാനങ്ങളില്‍ 2029ന് മുമ്പ് ഏകീകൃത സിവില്‍ കോഡ് അവതരിപ്പിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്' എന്നായിരുന്നു അമിത് ഷായുടെ പ്രതികരണം. 2029ല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചാത്തലത്തിലാണ് അമിത് ഷായുടെ പ്രഖ്യാപനം എന്നതാണ് ശ്രദ്ധേയം.

ഇതിനിടെ ഭാരതീയ ന്യായ സംഹിതയിലൂടെ സര്‍ക്കാര്‍ രാജ്യത്തെ ക്രിമിനല്‍ നീതിന്യായ വ്യവസ്ഥയെ ശക്തിപ്പെടുത്തിയിട്ടുണ്ടെന്നും അതിലൂടെ നിരവധി സംസ്ഥാനങ്ങളില്‍ ഒറ്റ വര്‍ഷം കൊണ്ട് ശിക്ഷാ നിരക്കില്‍ 30 ശതമാനം വര്‍ദ്ധനവ് രേഖപ്പെടുത്തിയതായും അദ്ദേഹം അവകാശപ്പെട്ടു. ദേശീയ സുരക്ഷയെക്കുറിച്ച് പറയുമ്പോള്‍, ഒരു തുള്ളി രക്തം പോലും ചൊരിയാതെയും ഒരു വെടിയുണ്ട പോലും പൊട്ടാതെയുമാണ് ആര്‍ട്ടിക്കിള്‍ 370 ഉം 35എയും റദ്ദാക്കിയതെന്ന് അമിത് ഷാ പറഞ്ഞു. കശ്മീര്‍ ഇപ്പോള്‍ ഇന്ത്യയുമായി പൂര്‍ണ്ണമായും സംയോജിപ്പിച്ചിരിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags