ടിവികെ സര്‍ക്കാര്‍ രൂപീകരണത്തില്‍ അനിശ്ചിതത്വം തുടരുന്നു

karoor case vijay

116 പേരുടെ പിന്തുണ കത്ത് മാത്രമാണ് ലഭിച്ചതെന്ന് ലോക്ഭവന്‍ വ്യക്തമാക്കിയതോടെയാണ് വീണ്ടും പ്രതിസന്ധി. 

തമിഴ്‌നാട്ടില്‍ ടിവികെ സര്‍ക്കാര്‍ രൂപീകരണത്തില്‍ അനിശ്ചിതത്വം തുടരുന്നു. 116 പേരുടെ പിന്തുണ കത്ത് മാത്രമാണ് ലഭിച്ചതെന്ന് ലോക്ഭവന്‍ വ്യക്തമാക്കിയതോടെയാണ് വീണ്ടും പ്രതിസന്ധി. 

പിന്തുണ നല്‍കുമെന്ന് അറിയിച്ച വിസികെ, പിന്തുണ കത്ത് ഗവര്‍ണര്‍ക്ക് കൈമാറിയിട്ടില്ല എന്നാണ് വിവരം. ഇന്ന് രാവിലെയോടെ തങ്ങളുടെ തീരുമാനം അറിയിക്കും എന്നാണ് വിസികെ നിലപാട്.പിന്തുണ കത്ത് നല്‍കില്ലെന്ന് മുസ്ലിം ലീഗും വ്യക്തമാക്കിയിരുന്നു. ഇതോടെ ഇന്ന് രാവിലെ 11 മണിക്ക് നിശ്ചയിച്ച വിജയ്യുടെ സത്യപ്രതിജ്ഞ നീക്കങ്ങള്‍ക്ക് ഗവര്‍ണര്‍ തടയിട്ടു. നിലവില്‍, കോണ്‍ഗ്രസിനെ കൂടാതെ സിപിഐഎം, സിപിഐ കക്ഷികളുടെ പുറത്ത് നിന്നുള്ള പിന്തുണ ഉറപ്പാക്കാനാണ് വിജയ്ക്ക് സാധിച്ചത്. 

Tags