ജുഡീഷ്യറിയിലെ ഒരു വിഭാഗത്തിന് രാജാവിനെക്കാൾ വലിയ രാജഭക്തിയാണ് : ജസ്റ്റിസ് ഉജ്ജൽ ഭുയാൻ
ന്യൂഡൽഹി : ജുഡീഷ്യറിയിലെ ഒരു വിഭാഗത്തിന് രാജാവിനെക്കാൾ വലിയ രാജഭക്തിയാണെന്നും ഇതുമൂലമാണ് പല പ്രതികൾക്കും വിചാരണ കൂടാതെ ദീർഘനാൾ ജയിലിൽ കഴിയേണ്ടിവരുന്നതെന്നും സുപ്രീംകോടതി ജഡ്‍ജി ജസ്റ്റിസ് ഉജ്ജൽ ഭുയാൻ.
പ്രതിഷേധം, സമൂഹമാധ്യമത്തിലെ പോസ്റ്റ് മുതലായ നിസ്സാരകാര്യങ്ങൾക്ക് കേസ് രജിസ്റ്റർ ചെയ്യുന്ന പ്രവണതയെയും സുപ്രീംകോടതി ബാർ അസോസിയേഷൻറെ സമ്മേളനത്തിൽ ജസ്റ്റിസ് ഉജ്ജൽ എടുത്തുപറഞ്ഞു.
ഈ പ്രവണത നിരവധി പേരെ ഏറെക്കാലം ജയിലിൽ കഴിയേണ്ട സാഹചര്യത്തിലേക്ക് തള്ളിവിടുകയാണ്. അനധികൃത പണമിടപാട് നിരോധന നിയമം പോലുള്ളവക്ക് കീഴിൽ പലരെയും ദീർഘനാൾ തടവിൽ പാർപ്പിക്കുന്ന സംഭവങ്ങൾ ആശങ്കയുണ്ടാക്കുന്നതാണ്. കള്ളപ്പണം തടയാനുള്ള നിയമമാണെങ്കിലും അമിതമായി പ്രയോഗിച്ചാൽ അതിൻറെ കാര്യക്ഷമത ദുർബലമാകും. യു.എ.പി.എ നിയമത്തിൻറെ കാര്യത്തിലും ജസ്റ്റിസ് ഉജ്ജൽ ഭുയാൻ ഇതേ ആശങ്ക പങ്കുവെച്ചു.
.jpg)


