യുഎഇ- ഇന്ത്യാ ബിസിനസ് കൗൺസിലിന്റെ മാൾ ഓഫ് ശ്രീനഗറിന്റെ ശിലാസ്ഥാപനം നാളെ

ശ്രീനഗർ: യുഎഇ- ഇന്ത്യാ ബിസിനസ് കൗൺസിലിന്റെ മാൾ ഓഫ് ശ്രീനഗറിന്റെ ശിലാസ്ഥാപന കർമ്മം നാളെ .ശ്രീനഗറിൽ ജമ്മു ആൻഡ് കശ്മീര്‍ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയുടെ സാന്നിധ്യത്തിൽ ആണ് ചടങ്ങ് നടക്കുന്നത്. രാവിലെ 10.30-നും 11.15 നും ഇടയ്ക്കാണ് ശിലാസ്ഥാപന കര്‍മ്മം നടക്കുക.ശിലാസ്ഥാപനത്തിന്റെ ഭഗമായി സെന്റോര്‍ ഹോട്ടലിലെ ഷേർ ഇ കാശ്മീർ ഇന്റർനാഷണൽ കോൺഫറൻസ് സെന്ററിൽ ഉച്ചക്ക് 12 മുതൽ ഒരു മണി വരെ യുഎഇ- ഇന്ത്യാ ഇൻവെസ്റ്റ്മെന്റ് സെഷനും നടക്കും.
ചടങ്ങിൽ റിട്ടയേർഡ് മേജർ ജനറലും യുഎഇ ഇന്ത്യാ ബിസിനസ് കൗൺസിൽ ഇന്ത്യാ ചെയർമാനുമായ ഷറഫുദ്ദീൻ ഷറഫ് സ്വാഗതം പറയും. യുഐബിസി-യുസി ചെയർമാൻ ഫൈസൽ ഇ കൊട്ടിക്കൊള്ളൻ അധ്യക്ഷത വഹിക്കും.കൃഷി, വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളിൽ ജമ്മുകാശ്മീരിലെ അവസരങ്ങളെക്കുറിച്ച് സര്‍ക്കാര്‍ പ്രതിനിധി വിശദീകരിക്കും. തുടര്‍ന്നാണ് ജമ്മുകാശ്മീർ ഗവർണർ മനോജ് സിൻഹയുടെ മുഖ്യപ്രഭാഷണം നടക്കുക.
ജമ്മുകാശ്മീരിലെ ഈമാര്‍ ഗ്രൂപ്പ് പദ്ധതികൾ ഈമാര്‍ പ്രോപർട്ടീസ് ഗ്രൂപ്പ് ചീഫ് ഓപ്പറേറ്റിങ് ഓഫീസർ അമിത് ജെയ്ൻ വിശദീകരിക്കും. ചോദ്യോത്തരവേദിയും ഇതിന്റെ ഭാഗമയി ഒരുക്കിയിട്ടുണ്ട്. യുഎഇ ഇന്ത്യാ ബിസിനസ് കൗൺസിലി്നറെ നന്ദി പ്രകാശനത്തോടെ ചടങ്ങുകൾ അവസാനിക്കും.