യുജിസി നെറ്റ് ജൂണ്‍ 2025; അപേക്ഷ ഇന്ന് വരെ
യുജിസി നെറ്റ് ജൂണ്‍ സെഷനിലേക്ക് അപേക്ഷ ഇന്ന് അവസാനിക്കും . ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് തിങ്കളാഴ്ച 12 രാത്രി 11.59 വരെ ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷ നല്‍കാം. ഫീസ് അടയ്‌ക്കേണ്ട അവസാന തീയതി മെയ് 13 ആണ്.
മെയ് 14 മുതല്‍ 15ന് രാത്രി 11.59 വരെ ഓണ്‍ലൈന്‍ അപേക്ഷയില്‍ തിരുത്തല്‍ വരുത്താനും അവസരമുണ്ട്.
tRootC1469263">സംശയങ്ങള്‍ക്ക്: 011 40759000/ 011 69227700 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
അപേക്ഷ നല്‍കുന്നതിനായി ugcnet@nta.ac.in സന്ദര്‍ശിക്കുക.വിവിധ വിഷയങ്ങളിലെ ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പ് ( JRF) അര്‍ഹത, യൂനിവേഴ്‌സിറ്റികളിലും കോളജുകളിലും ലക്ചറര്‍/അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയ്ക്ക് അപേക്ഷിക്കാനുള്ള അര്‍ഹത , പിഎച്ച്.ഡി പ്രവേശനത്തിനുള്ള അര്‍ഹത എന്നിവ നിര്‍ണയിക്കുന്ന പരീക്ഷയാണിത്.
മൂന്നു കാറ്റഗറികള്‍
നെറ്റ് പരീക്ഷ വഴി മൂന്നു കാറ്റഗറിയിലുള്ള യോഗ്യത നേടാന്‍ അവസരമുണ്ട്.
കാറ്റഗറി 1:
ജെ.ആര്‍.എഫിനും അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനത്തിനും അര്‍ഹത ലഭിക്കും. പിഎച്ച്.ഡി പ്രവേശനത്തിനും അര്‍ഹതയുണ്ടാകും. യു.ജി.സി വ്യവസ്ഥകളനുസരിച്ചുള്ള ഇന്റര്‍വ്യു വഴിയായിരിക്കും പിഎച്ച്.ഡി പ്രവേശനം.
കാറ്റഗറി 2:
അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനത്തിനും പിഎച്ച്.ഡി പ്രവേശനത്തിനും അര്‍ഹതയുണ്ടാകും . എന്നാല്‍ ജെ.ആര്‍.എഫിന് അര്‍ഹതയുണ്ടാകുകയില്ല.
കാറ്റഗറി 3:
പിഎച്ച്.ഡി പ്രവേശനത്തിന് മാത്രമുള്ള അര്‍ഹത. ജെ.ആര്‍.എഫ്, അസിസ്റ്റന്റ് പ്രൊഫസര്‍ യോഗ്യതയുണ്ടാകില്ല.
അപേക്ഷാ യോഗ്യത
ഹ്യുമാനിറ്റീസ് ആന്‍ഡ് സോഷ്യല്‍ സയന്‍സ് , കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് ആപ്ലിക്കേഷന്‍സ്, ഇലക്‌ട്രോണിക് സയന്‍സ് തുടങ്ങിയ വിഷയങ്ങളിലൊന്നില്‍ 55 ശതമാനം മാര്‍ക്കോടെ (പിന്നോക്ക / ഭിന്നശേഷി /ട്രാന്‍സ് ജന്‍ഡര്‍ വിഭാഗക്കാര്‍ക്ക് 50 ശതമാനം മാര്‍ക്ക്) മാസ്‌റ്റേഴ്‌സ് ബിരുദം/തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. യോഗ്യതാ കോഴ്‌സിന്റെ അവസാന വര്‍ഷക്കാര്‍ക്കും പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവര്‍ക്കും വ്യവസ്ഥകള്‍ക്ക് വിധേയമായി അപേക്ഷിക്കാം. നാല് വര്‍ഷ / എട്ട് സെമസ്റ്റര്‍ ബാച്‌ലര്‍ ബിരുദ പ്രോഗ്രാമില്‍ അവസാന വര്‍ഷം പഠിക്കുന്നവര്‍ക്കും വ്യവസ്ഥകള്‍ക്ക് വിധേയമായി അപേക്ഷിക്കാം. എന്നാല്‍ ഇക്കൂട്ടര്‍ക്ക് അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനത്തിന് അര്‍ഹതയുണ്ടാകില്ല.
പ്രായപരിധി
ജെ.ആര്‍.എഫിന് പ്രായ പരിധിയുണ്ട്. 2025 ജനുവരി ഒന്നിന് 30 വയസ്സ് കവിയരുത്. പിന്നോക്ക / ഭിന്നശേഷി / ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗക്കാര്‍ക്കും വനിതകള്‍ക്കും ഗവേഷണ പരിചയമുള്ളവര്‍ക്കും ഉയര്‍ന്ന പ്രായപരിധിയില്‍ അഞ്ചുവര്‍ഷം വരെ ഇളവ് ലഭിക്കും.അസിസ്റ്റന്റ് പ്രൊഫസര്‍ അര്‍ഹതക്കും പിഎച്ച്.ഡി പ്രവേശനത്തിനും പ്രായപരിധിയില്ല.
.jpg)


