ചെങ്കൽപട്ട് കോടതിയിൽ ഭർത്താവിനെ അന്വേഷിച്ചെത്തിയ ഭാര്യയുടെ കഥ തമിഴ്‌നാടിന് മാത്രമേ അറിയൂ ; വിജയ്‌യെ രൂക്ഷമായി പരിഹസിച്ച് ഉദയനിധി സ്റ്റാലിൻ

UDAYANIDHI

 തമിഴ്‌നാട് രാഷ്ട്രീയത്തിൽ മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കെതിരെ വ്യക്തിപരമായ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ. ചെങ്കൽപട്ട് കുടുംബ കോടതിയിൽ വിവാഹമോചനത്തിനായി വിജയിയുടെ ഭാര്യ സംഗീത സൊർണലിംഗം നൽകിയ ഹർജിയെ പരോക്ഷമായി പരാമർശിച്ചുകൊണ്ടുള്ള ഉദയനിധിയുടെ എക്സ് പോസ്റ്റ് വലിയ ചർച്ചയായിരിക്കുകയാണ്.

“കർഷകരെ അപമാനിച്ച  തമിഴ്‌നാട് രാഷ്ട്രീയത്തിൽ മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കെതിരെ വ്യക്തിപരമായ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ. ചെങ്കൽപട്ട് കുടുംബ കോടതിയിൽ വിവാഹമോചനത്തിനായി വിജയിയുടെ ഭാര്യ സംഗീത സൊർണലിംഗം നൽകിയ ഹർജിയെ പരോക്ഷമായി പരാമർശിച്ചുകൊണ്ടുള്ള ഉദയനിധിയുടെ എക്സ് പോസ്റ്റ് വലിയ ചർച്ചയായിരിക്കുകയാണ്.വിജയ്, കഥ പറയുകയാണെന്ന് പറഞ്ഞ് അന്തസ്സിനെ ഹനിച്ചു. ചെങ്കൽപട്ട് കോടതിയിൽ ഭർത്താവിനെ അന്വേഷിച്ചെത്തിയ ഭാര്യയുടെ കഥ തമിഴ്‌നാടിന് മാത്രമേ അറിയൂ. അതിനാൽ വിജയ് തൽക്കാലം അത് മറന്നേക്കൂ” എന്ന് ഉദയനിധി കുറിച്ചു. നിയമസഭയിൽ സ്റ്റാലിനെയും ഉദയനിധിയെയും പേരെടുത്തു പറയാതെ വിജയ് പരിഹസിച്ചതിന് മറുപടിയായാണ് ഈ പരാമർശം.

മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെയും മകൻ ഉദയനിധിയെയും കടുത്ത ഭാഷയിൽ വിമർശിച്ച വിജയ്, കൊളത്തൂർ മണ്ഡലത്തിലെ സ്റ്റാലിന്റെ തോൽവി പരാമർശിച്ചിരുന്നു. മുൻ സർക്കാർ നടത്തിയ അഴിമതികൾ തന്റെ സർക്കാർ ആവർത്തിക്കില്ലെന്നും ജനങ്ങളുടെ പണം കൊള്ളയടിക്കുന്നവരെ വെറുതേ വിടില്ലെന്നും സഭയിൽ വിജയ് പ്രഖ്യാപിച്ചു. സംസ്ഥാനത്തിന്റെ സാമ്പത്തിക മാനേജ്‌മെന്റിനെക്കുറിച്ചുള്ള ധവളപത്രം മുൻനിർത്തിയായിരുന്നു ഈ അഴിമതി ആരോപണങ്ങൾ. ഡിഎംകെ ഭരണകാലത്ത് പദവികൾ പണത്തിന് വിൽക്കുകയായിരുന്നുവെന്നും തന്റെ സർക്കാർ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയാണെന്നും അദ്ദേഹം അവകാശപ്പെട്ടു.

പ്രസംഗത്തിനിടെ ഒരു കഥയിലെ വൃദ്ധനും കുട്ടിയും തമ്മിലുള്ള സംഭാഷണത്തിലൂടെ സ്റ്റാലിനെയും ഉദയനിധിയെയും വിജയ് പരിഹസിച്ചു. കൂടാതെ, ഡിഎംകെ ആസ്ഥാനത്തുവെച്ച് സ്റ്റാലിൻ നടത്തിയ വൈറലായ കൈയാഗ്യം സഭയിൽ അനുകരിക്കാനും വിജയ് മുതിർന്നു. ഇത് ടിവികെ എംഎൽഎമാർ വലിയ കൈയടിയോടെയാണ് സ്വീകരിച്ചത്.

Tags