നടി തൃഷക്കെതിരായ വിവാദപരാമർശം: ഉദയനിധി സ്റ്റാലിൻ അറസ്റ്റിൽ
Updated: Aug 4, 2026, 14:52 IST
തഞ്ചാവൂര്‍ പൊലീസ് ചെന്നൈയിലെ വീട്ടിലെത്തിയാണ് ഉദയനിധിയെ കസ്റ്റഡിയിലെടുത്തത്.
ചെന്നൈ: നടി തൃഷയ്‌ക്കെതിരായ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ തമിഴ്‌നാട് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിന്‍ അറസ്റ്റില്‍. തഞ്ചാവൂര്‍ പൊലീസ് ചെന്നൈയിലെ വീട്ടിലെത്തിയാണ് ഉദയനിധിയെ കസ്റ്റഡിയിലെടുത്തത്.
ടിവികെ വനിതാ വിഭാഗം ഉദയനിധിയ്‌ക്കെതിരെ പരാതി നല്‍കിയിരുന്നു.നാളെ ബജറ്റ് സമ്മേളനം ചേരാൻ ഇരിക്കെ ഉദയനിധിയെ നിയമസഭയിൽ നിന്ന് മാറ്റി നിർത്താനുള്ള ഗൂഢാലോചന ആണ് നടക്കുന്നതെന്ന് ഡിഎംകെ ആരോപിച്ചു.
അതേസമയം തൃഷയ്‌ക്കെതിരായ ദ്വയാര്‍ത്ഥ പരാമര്‍ശത്തില്‍ തമിഴ്‌നാട് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനെ അറസ്റ്റ് ചെയ്തതില്‍ പ്രതികരണവുമായി കനിമൊഴി എംപി. നാളെ ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന് പ്രതിപക്ഷ നേതാവിനെ തടയാനാണ് അറസ്റ്റ് എന്നാണ് കനിമൊഴി പറയുന്നത്
.jpg)

