ഉദയനിധി വീണ്ടും സിനിമയിലേക്കെന്ന് റിപ്പോർട്ട്

udhayanidhi stalin

ചെന്നൈ: തമിഴ്‌നാട് മുൻ ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ സിനിമാ അഭിനയ രംഗത്തേക്ക് തിരികെ വരുന്നതായി റിപ്പോർട്ട്. വൈകാതെ തന്നെ അദ്ദേഹം അഭിനയ രംഗത്തേക്കു തിരിച്ചെത്തുമെന്നാണ് അടുത്ത വൃത്തങ്ങളിൽനിന്ന് അറിയാനാകുന്നത്.

15 ചിത്രങ്ങളിൽ നായകനായി അഭിനയിച്ചിട്ടുള്ള ഉദയനിധിയുടെ അവസാന ചിത്രം 'മാമന്നൻ' ആയിരുന്നു. നിരൂപക ശ്രദ്ധയും വാണിജ്യ വിജയവും നേടിയ ഈ ചിത്രത്തിനുശേഷം തത്‌കാലം അഭിനയ രംഗത്തേക്കില്ലെന്ന് അദ്ദേഹം അറിയിച്ചിരുന്നു. എന്നാൽ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്‌സരിച്ച് അദ്ദേഹം വിജയിച്ചെങ്കിലും ഡി.എം.കെ സർക്കാരിന് ഭരണത്തിൽ തുടരാനായില്ല.

നിലവിൽ ഉദയനിധി പ്രതിപക്ഷ നേതാവാണ്. മന്ത്രിയെന്ന നിലയിലുള്ള തിരക്കും ഉത്തരവാദിത്വവും നിലവിൽ കുറവായ സാഹചര്യത്തിലാണ് അദ്ദേഹം അഭിനയ രംഗത്ത് ശ്രദ്ധ കേന്ദ്രീകരിക്കാൻ താത്പര്യം കാട്ടുന്നതെന്നാണ് വിവരം.
 

Tags