യു.എ.പി.എ കേസിൽ രാജ്യത്ത് ഒരുവർഷത്തിനിടെ അറസ്റ്റിലായത് 2914 ആളുകൾ

uapa

ന്യൂഡൽഹി: രാജ്യത്ത് ഒരുവർഷത്തിനിടെ യു.എ.പി.എ കേസിൽ അറസ്റ്റിലായത് 2914 ആളുക​ളെന്ന് കേന്ദ്രസർക്കാർ. ഇതിൽ ഏറിയ പങ്കും ജമ്മുകാശ്മീർ മേഖലയിൽ നിന്നാണെന്നും പാർലമെന്റിലെ ചോദ്യത്തിനുള്ള മറുപടിയിൽ കേന്ദ്രസർക്കാർ വ്യക്തമാക്കി. 2023ലെ കണക്കുകളാണ് കേന്ദ്രം പാർലമെന്റിൽ പങ്കുവെച്ചത്. ആകെ 2,914 പേർ അറസ്റ്റിലായതിൽ 1,206 ആളുകൾ (42 ശതമാനം) ജമ്മുകാശ്മീരിൽ നിന്നാണ്.

tRootC1469263">

ഇത്രയധികം അറസ്റ്റുകളുണ്ടായിട്ടും 10 പേരെ മാത്രമാണ് ശിക്ഷിക്കാനായതെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. 0.8 ശതമാനമെന്ന ശിക്ഷാനിരക്ക് രാജ്യത്തെ തന്നെ കുറഞ്ഞ ഒന്നാണ്. ക്രമസമാധാന പാലനവും പൊലീസും സംസ്ഥാനങ്ങളുടെ ചുമതലയിൽ പെടുന്നതാണെന്നും നാഷ്നൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ (എൻ.സി.ആർ.ബി) മുഖേന കണക്കുകൾ ക്രോഡീകരിക്കുക മാത്രമാണ് കേന്ദ്രം ചെയ്യുന്നതെന്നും ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് പറഞ്ഞു. അറസ്റ്റുകളും ശിക്ഷയും സംബന്ധിച്ച കണക്കുകൾ എൻ.സി.ആർ.ബി ക്രോഡീകരിക്കുമ്പോൾ, നിലവിൽ ജയിലിൽ കഴിയുന്ന ആളുകളുടെ സംസ്ഥാനം തിരിച്ച കണക്കുകൾ ശേഖരിക്കാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ജമ്മുകാശ്മീർ കഴിഞ്ഞാൽ കാലയളവിൽ കൂടുതൽ ആളുകൾ അറസ്റ്റിലായത് ഉത്തർപ്രദേശിലാണ്. 1,122 പേരാണ് 2023ൽ സംസ്ഥാനത്ത് യു.എ.പി.എ നിയമപ്രകാരം അറസ്റ്റിലായത്. ഡൽഹിയിൽ 22 പേരും അറസ്റ്റിലായി. സംസ്ഥാനങ്ങളിലെ യു.എ.പി.എ അറസ്റ്റുകളിൽ 66 ശതമാനവും യു.പിയിലാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.

Tags