ജമ്മുകശ്മീരിലെ ഉധംപൂരില്‍ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു
സുരക്ഷാസേനയുടെ നിരീക്ഷണം ശക്തമായതോടെ ഒളിച്ചിരുന്ന ഭീകരർ സേനയ്ക്ക് നേരെ കനത്ത വെടിവെപ്പ് നടത്തുകയായിരുന്നു
ജമ്മുകശ്മീരിലെ ഉധംപൂർ ജില്ലയില്‍ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ വധിച്ചു.ഉധംപൂർ ജില്ലയിലെ മജാല്‍ത്ത മേഖലയിലുള്ള വനപ്രദേശത്താണ് മണിക്കൂറുകള്‍ നീണ്ട ഏറ്റുമുട്ടല്‍ നടന്നത്.
വനമേഖലയില്‍ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യൻ സൈന്യത്തിന്റെ വൈറ്റ് നൈറ്റ് കോർപ്സ്, രാഷ്ട്രീയ റൈഫിള്‍സ്, സി.ആർ.പി.എഫ്, ജമ്മുകശ്മീർ പോലീസ് എന്നിവർ ചേർന്നാണ് തിരച്ചില്‍ ആരംഭിച്ചത്.കൊല്ലപ്പെട്ട ഭീകരർ പാകിസ്താൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ജെയ്‌ഷെ മുഹമ്മദ് (JeM) ഭീകരസംഘടനയുമായി ബന്ധമുള്ള വിദേശികളാണെന്നാണ് പ്രാഥമിക നിഗമനം.
സുരക്ഷാസേനയുടെ നിരീക്ഷണം ശക്തമായതോടെ ഒളിച്ചിരുന്ന ഭീകരർ സേനയ്ക്ക് നേരെ കനത്ത വെടിവെപ്പ് നടത്തുകയായിരുന്നു. തുടർന്ന് നടന്ന ഏറ്റുമുട്ടലിലാണ് രണ്ട് ഭീകരരെ സേന വധിച്ചത്. വധിക്കപ്പെട്ട ഭീകരരുടെ പക്കല്‍ നിന്നും പ്രദേശത്തുനിന്നുമായി എ.കെ. 47 റൈഫിളുകള്‍ ഉള്‍പ്പെടെയുള്ള മാരകായുധങ്ങളും വൻതോതില്‍ സ്ഫോടകവസ്തുക്കളും തിരകളും കണ്ടെടുത്തിട്ടുണ്ട്.
.jpg)

