ഡല്‍ഹിയില്‍ നിർമ്മാണത്തിലിരുന്ന മൂന്ന് നില കെട്ടിടം തകർന്നുവീണ് രണ്ട് പേർ മരിച്ചു

d

തകർന്നുവീണ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്

 

ഡല്‍ഹി: ഡല്‍ഹിയിലെ ചാന്ദ്‌നി ചൗക്കിന് സമീപം നിർമ്മാണത്തിലിരുന്ന മൂന്ന് നില കെട്ടിടം തകർന്നുവീണ് രണ്ട് പേർ മരിച്ചു.ചാവ്‌ഡി ബസാർ ഷീഷ് മഹലിലെ ഗലി സത്താറയില്‍ വ്യാഴാഴ്ച രാവിലെ 9.50-ഓടെയാണ് ദുരന്തമുണ്ടായത്.

തകർന്നുവീണ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്.രാവിലെ ഒൻപതരയോടെ വലിയ ശബ്ദത്തോടെ കെട്ടിടം തകർന്നുവീഴുകയായിരുന്നുവെന്ന് പ്രദേശവാസികള്‍ പറഞ്ഞു.

അപകടസമയത്ത് കെട്ടിടത്തിനുള്ളില്‍ തൊഴിലാളികള്‍ ഉണ്ടായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ വെളിപ്പെടുത്തി.വിവരമറിഞ്ഞ ഉടൻ തന്നെ ഡല്‍ഹി ഫയർ സർവീസിന്റെ 6 യൂണിറ്റുകള്‍ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു.

കഴിഞ്ഞ സെപ്റ്റംബർ 6-ന് ദക്ഷിണ ഡല്‍ഹിയിലെ സത്യ നികേതനില്‍ അഞ്ച് നില കെട്ടിടം തകർന്നുവീണ് ഏഴ് പേർ മരിച്ച സംഭവത്തിന് പിന്നാലെയാണ് തലസ്ഥാനത്തെ നടുക്കിയ മറ്റൊരു കെട്ടിട ദുരന്തം ഉണ്ടാകുന്നത്

Tags