ബംഗളൂരുവില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച നാലംഗ കുടുംബത്തിലെ രണ്ടുപേര്‍ മരിച്ചു

dead

കടബാധ്യതയെ തുടര്‍ന്നാണ് കുടുംബം ജീവനൊടുക്കാന്‍ ശ്രമിച്ചത് എന്നാണ് പ്രാഥമിക നിഗമനം

ബംഗളൂരുവിലെ ആനേക്കലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച നാലംഗ കുടുംബത്തിലെ രണ്ട് പേര്‍ മരിച്ചു. മല്ലിനഹള്ളി സ്വദേശി ആശ (55), വര്‍ഷിത (34) എന്നിവരാണ് മരിച്ചത്. രണ്ട് പേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. മഞ്ജുനാഥ് (32), വര്‍ഷിതയുടെ മകന്‍ മായങ്കുമാണ് (11) ചികിത്സയിലുള്ളത്.

കടബാധ്യതയെ തുടര്‍ന്നാണ് കുടുംബം ജീവനൊടുക്കാന്‍ ശ്രമിച്ചത് എന്നാണ് പ്രാഥമിക നിഗമനം. രക്താര്‍ബുദത്തിന് ചികിത്സയിലായിരുന്നു വര്‍ഷിത. ഇവരുടെ ചികിത്സയ്ക്ക് വേണ്ടി ലക്ഷക്കണക്കിന് രൂപ കുടുംബം കടം വാങ്ങിയിരുന്നു എന്നാണ് വിവരം. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. എല്ലാവരെയും കൊല്ലാന്‍ ശ്രമിച്ച ശേഷം മഞ്ജുനാഥ് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു എന്നാണ് പൊലീസിന്റെ നിഗമനം. വര്‍ഷിതയുടെ സഹോദരനായ മഞ്ജുനാഥ്.


 

Tags