നാലുവയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി മൃതദേഹം പാടത്ത് ഉപേക്ഷിച്ചു ; രണ്ടുപേർ പിടിയിൽ

google news
rape

ലഖ്നോ: ഉത്തർപ്രദേശിലെ ഫാറൂഖാബാദിൽ നാലുവയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി മൃതദേഹം പാടത്ത് ഉപേക്ഷിച്ചു. മനുഷ്യ മനഃസാക്ഷിയെ നടുക്കുന്ന സംഭവത്തിൽ രണ്ടുപേർ അറസ്റ്റിലായിട്ടുണ്ട്.വീടിനു പുറത്ത് കളിക്കുകയായിരുന്ന കുട്ടിയെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. കുട്ടിയെ കാണാതായതോടെ വീട്ടുകാർ അന്വേഷണവും തുടങ്ങി. പിന്നീട് സമീപത്തെ പാടത്ത് മൃതദേഹം കണ്ടെത്തുകയായിരുന്നു. പാടത്ത് നായകൾ കൂട്ടമായി നിൽക്കുന്നത് കണ്ടാണ് കുടുംബാംഗങ്ങളും സമീപ വാസികളും അവിടെയെത്തിയത്. അവിടെ നിന്ന് കുഞ്ഞിന്റെ മൃതദേഹം കണ്ടെടുക്കുകയായതുന്നു. കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനയച്ചിരിക്കുകയാണ്.

സംഭവത്തിൽ ഒരാളെ സംശയമുണ്ടെന്ന് കുടുംബം പൊലീസിനോട് പറഞ്ഞു. ​ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിക്കുകയായിരുന്നു. കുട്ടിക്ക് ഒറ്റക്ക് കളിക്കുന്നത് കണ്ടപ്പോൾ മറ്റൊരാളുടെ സഹായത്തോടെ സമീപത്തെ പാടത്തേക്ക് ​കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പ്രതി പറഞ്ഞു. അതിനു ശേഷം കുട്ടിയെ കൊലപ്പെടുത്തി മൃതദേഹം പാടത്ത് തന്നെ ഉപേക്ഷിച്ചു.
 

Tags