ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യ യോഗത്തിലേക്ക് ടിവികെയും

MLAs will now have government vehicles; Tamil Nadu Chief Minister Vijay makes big announcements

തമിഴ്‌നാട്ടില്‍ ടിവികെ സഖ്യത്തിന്റെ ഭാഗം അല്ലാത്ത ഇടതുപാര്‍ട്ടികളുടെ നേതാക്കളുടെ ചിത്രങ്ങളും പോസ്റ്ററില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യ യോഗത്തിലേക്ക് ടിവികെയും. നാളെ ചെന്നൈയില്‍ പൊതുയോഗം എന്നാണ് അറിയിപ്പ്. രാഹുലിന്റെയും വിജയ്‌യുടെയും ചിത്രം പോസ്റ്ററിലുണ്ട്. പ്രാസംഗികരുടെ പട്ടികയില്‍ ടിവികെ മന്ത്രി രാജ്മോഹനും ഉള്‍പ്പെട്ടു. വിഷയത്തില്‍ ടിവികെയുടെ മൗനവും ദില്ലി പ്രതിഷേധങ്ങളില്‍ നിന്ന് അകലം പാലിച്ചതും വലിയ ചര്‍ച്ചയായിരുന്നു. തമിഴ്‌നാട്ടില്‍ ടിവികെ സഖ്യത്തിന്റെ ഭാഗം അല്ലാത്ത ഇടതുപാര്‍ട്ടികളുടെ നേതാക്കളുടെ ചിത്രങ്ങളും പോസ്റ്ററില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.


കഴിഞ്ഞ ദിവസം ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നടന്ന പ്രതിഷേധങ്ങള്‍ക്കിടെ ചെന്നൈയില്‍ 140 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ബസന്ത് നഗര്‍ എലിയട്ട് ബീച്ചില്‍ നിന്ന് 40 യുവാക്കളെയും സെക്രട്ടറിയേറ്റിന് സമീപത്ത് നിന്ന് എസ്എഫ്‌ഐ, എഐഎസ്എഫ് സംഘടനകളില്‍ പെട്ട 100 പ്രവര്‍ത്തകരെയുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ദില്ലിയില്‍ നടക്കുന്ന 'സിജെപി' പ്രതിഷേധങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചാണ് യുവാക്കള്‍ ബസന്ത് നഗര്‍ ബീച്ചില്‍ ഒത്തുചേര്‍ന്നത്.

Tags