തമിഴ്‌നാട്ടില്‍ ടിവികെ സര്‍ക്കാര്‍ രൂപീകരിക്കട്ടെയെന്ന് എം കെ സ്റ്റാലിന്‍

stalin

കുറഞ്ഞത് സ്‌കൂളുകളിലെ പ്രഭാതഭക്ഷണ പദ്ധതി എങ്കിലും തുടരണം എന്നുമാണ് സ്റ്റാലിന്റെ പ്രതികരണം. 

തമിഴ്‌നാട്ടില്‍ ടിവികെ സര്‍ക്കാര്‍ രൂപീകരിക്കട്ടെ എന്ന് എം കെ സ്റ്റാലിന്‍. ഞങ്ങള്‍ കാത്തിരിക്കും, 6 മാസം എല്ലാം നിരീക്ഷിക്കും, ഭരണഘടനാപ്രതിസന്ധിയോ ഉടന്‍ മറ്റൊരു തെരഞ്ഞെടുപ്പോ ഡിഎംകെ ആഗ്രഹിക്കുന്നില്ല. സ്റ്റാലിന്‍ സര്‍ക്കാര്‍ തുടങ്ങിയ പദ്ധതികള്‍ തുടരണം. കുറഞ്ഞത് സ്‌കൂളുകളിലെ പ്രഭാതഭക്ഷണ പദ്ധതി എങ്കിലും തുടരണം എന്നുമാണ് സ്റ്റാലിന്റെ പ്രതികരണം. 

സംസ്ഥാനത്ത് ടിവികെ-കോണ്‍ഗ്രസ് സഖ്യത്തിനെതിരെ കൈകോര്‍ക്കാന്‍ ഡിഎംകെയും എഐഎഡിഎംകെയും ഒരുങ്ങുന്നതായി സൂചനയുണ്ടായിരുന്നു. അതിന് പിന്നാലെയാണ് സ്റ്റാലില്‍ ഇങ്ങനെയൊരു പ്രസ്താവന നടത്തിയിരിക്കുന്നത്. ഡിഎംകെയും എഐഎഡിഎംകെയും തമ്മില്‍ സഖ്യ ചര്‍ച്ചകള്‍ തുടങ്ങിയതായാണ് ഇന്നലെ ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്.

Tags