തുഷാർ വെള്ളാപ്പള്ളി പ്രതിയായ തെലങ്കാന കേസ് : അന്വേഷണം ഉടൻ സി.ബി.ഐ ഏറ്റെടുക്കരുതെന്ന് സുപ്രീംകോടതി
Mon, 13 Mar 2023

ന്യൂഡല്‍ഹി: ബി.ഡി.ജെ.എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി പ്രതിയായ തെലങ്കാനയില്‍ ബി.ആര്.എസ് എം.എല്‍.എമാരെ വിലക്കുവാങ്ങാന്‍ ശ്രമിച്ച കേസിന്റെ അന്വേഷണം ഉടൻ സി.ബി.ഐ ഏറ്റെടുക്കരുതെന്ന് സുപ്രീംകോടതി ഉത്തരവിട്ടു.
സി.ബി.ഐ അന്വേഷണത്തിനെതിരെ തെലങ്കാന സര്‍ക്കാര്‍ നല്കിയ ഹരജിയില്‍ തീര്‍പ്പുണ്ടാകുന്നതുവരെ അന്വേഷണം ഏറ്റെടുക്കരുതെന്ന് ജസ്റ്റിസ് സഞ്ജയ് കിഷന് കൗള്‍ അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് നിര്‍ദേശിച്ചു. അന്വേഷണം സി.ബി.ഐ ഏറ്റെടുത്താല്‍ ഹരജിതന്നെ അപ്രസക്തമാകുമെന്ന് പറഞ്ഞ കോടതി കേസ് ജൂലൈ 31ന് ശേഷം പരിഗണിക്കാനായി മാറ്റി.