ബിആര്‍എസ് വിട്ടു,തുമ്മല നാഗേശ്വര റാവു കോണ്‍ഗ്രസില്‍ ചേര്‍ന്നു

മുന്‍ മന്ത്രിയും മുതിര്‍ന്ന ബിആര്‍എസ് നേതാവുമായ തുമ്മല നാഗേശ്വര റാവു കോണ്‍ഗ്രസില്‍ ചേര്‍ന്നു. തുമ്മല നാഗേശ്വര റാവുവിന്റെ അംഗത്വം നിയമസഭാ തിരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ.
കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ അദ്ദേഹത്തെ സ്വീകരിച്ചു. സംസ്ഥാന കോണ്‍ഗ്രസ് എ രേവന്ത് റെഡ്ഡി, തെലങ്കാനയിലെ എഐസിസി ചുമതലയുളള മാണിക്കറാവു താക്കറെ എന്നിവരുടെ സാന്നിധ്യത്തിലാണ് നാഗേശ്വര റാവു കോണ്‍ഗ്രസില്‍ ചേര്‍ന്നത്.
കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിന് മുമ്പായാണ് അദ്ദേഹം ഔദ്യോഗികമായി കോണ്‍ഗ്രസില്‍ ചേര്‍ന്നത്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലയര്‍ മണ്ഡലത്തില്‍ നിന്ന് ടിക്കറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് തുമ്മല നാഗേശ്വര റാവു ബിആര്‍എസുമായി അതൃപ്തിയിലായിരുന്നു. പാലയര്‍ മണ്ഡലത്തില്‍ കാണ്ട്‌ല ഉപേന്ദര്‍ റെഡ്ഡിക്ക് ആണ് ബിആര്‍എസ് ടിക്കറ്റ് നല്‍കിയത്. കോണ്‍ഗ്രസ് വിട്ട് ബിആര്‍എസില്‍ ചേര്‍ന്നയാളാണ് കാണ്ട്‌ല ഉപേന്ദര്‍ റെഡ്ഡി.