യുപിയില്‍ ട്രക്ക് നിയന്ത്രണം വിട്ടുണ്ടായ അപകടം ; 11 പേര്‍ മരിച്ചു
Apr 23, 2026, 08:05 IST
ബുധനാഴ്ച രാത്രിയാണ് സംഭവം
യുപിയിലെ മിര്‍സാപുരില്‍ ട്രക്ക് നിയന്ത്രണം വിട്ടുണ്ടായ അപകടത്തില്‍ 11 പേര്‍ മരിച്ചു. നിയന്ത്രണം വിട്ട ട്രക്ക് സമീപത്തുള്ള വാഹനങ്ങളില്‍ ഇടിച്ചാണ് അപകടമുണ്ടായത്. ട്രക്ക് ഡ്രൈവറുടെ നില അതീവ ഗുരുതരമാണ്.
ബുധനാഴ്ച രാത്രിയാണ് സംഭവം. നിയന്ത്രണം വിട്ട ട്രക്ക് ആദ്യം ഒരു കാറില്‍ ഇടിച്ചു. ഈ കാര്‍ തൊട്ടുമുമ്പിലുണ്ടായിരുന്ന മറ്റൊരു വാഹനത്തിലും ഇടിച്ചു. പിന്നാലെ തീ പിടിത്തമുണ്ടായി. മരിച്ചവരെ തിരിച്ചറിഞ്ഞട്ടില്ല. ട്രക്ക് നിയന്ത്രണം വിടാനുള്ള കാരണം അന്വേഷിക്കുമെന്നു പൊലീസ് വ്യക്തമാക്കി.
.jpg)

