മത്സരിക്കാന്‍ സീറ്റ് ലഭിക്കണമെങ്കില്‍ 5 കോടി രൂപ നല്‍കണമെന്ന് തൃണമൂല്‍ ആവശ്യപ്പെട്ടു ; വ്യാപക അഴിമതിയെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം മനോജ് തിവാരി
Updated: May 6, 2026, 08:15 IST
തൃണമൂല്‍ കോണ്‍ഗ്രസുമായുള്ള തന്റെ ബന്ധം അവസാനിച്ചതായി തിവാരി പ്രഖ്യാപിച്ചു.
പശ്ചിമ ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ പതനം പ്രതീക്ഷിച്ചതാണെന്നും പാര്‍ട്ടിയിലെ വ്യാപകമായ അഴിമതിയാണ് ഇതിന് കാരണമായതെന്നും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം മനോജ് തിവാരി. ഇത്തവണ മത്സരിക്കാന്‍ സീറ്റ് ലഭിക്കണമെങ്കില്‍ 5 കോടി രൂപ നല്‍കണമെന്ന് പാര്‍ട്ടി ആവശ്യപ്പെട്ടതായും അത് നിരസിച്ചതിനാലാണ് തനിക്ക് ടിക്കറ്റ് നല്‍കാതിരുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി.
ചൊവ്വാഴ്ച മാധ്യമങ്ങളോട് സംസാരിക്കവെ തൃണമൂല്‍ കോണ്‍ഗ്രസുമായുള്ള തന്റെ ബന്ധം അവസാനിച്ചതായി തിവാരി പ്രഖ്യാപിച്ചു. ഹൗറയിലെ ശിവ്പൂര്‍ മണ്ഡലത്തില്‍ വീണ്ടും മത്സരിക്കാന്‍ താന്‍ ആഗ്രഹിച്ചിരുന്നുവെങ്കിലും പണം നല്‍കാത്തതിനാല്‍ പാര്‍ട്ടി തന്നെ തഴയുകയായിരുന്നുവെന്ന് അദ്ദേഹം ആരോപിച്ചു.
.jpg)

