ലോക്‌സഭയിലെ അയോഗ്യത ഒഴിവാക്കാന്‍ മറ്റൊരു പാര്‍ട്ടിയില്‍ ലയിക്കാനൊരുങ്ങി തൃണമൂല്‍ കോണ്‍ഗ്രസ് വിമതര്‍
പ്രത്യേക ബ്ലോക്കായി ഇരിക്കാന്‍ അനുവദിക്കരുതെന്ന് കാട്ടി മമത പക്ഷം സ്പീക്കര്‍ക്ക് കത്ത് നല്‍കിയതിന് പിന്നാലെയാണ് നീക്കം.
ലോക്‌സഭയിലെ അയോഗ്യത ഒഴിവാക്കാന്‍ നിര്‍ണായക നീക്കവുമായി തൃണമൂല്‍ കോണ്‍ഗ്രസ് വിമതര്‍. നാഷണലിസ്റ്റ് സിറ്റസണ്‍ പാര്‍ട്ടിയില്‍ ചേര്‍ന്ന വിമതര്‍ പ്രത്യേക ബ്ലോക്കായി ഇരിക്കാന്‍ അനുമതി തേടി സ്പീക്കര്‍ ഓംബിര്‍ളയ്ക്ക് കത്ത് നല്‍കി. വിമതരെ പ്രത്യേക ബ്ലോക്കായി ഇരിക്കാന്‍ അനുവദിക്കരുതെന്ന് കാട്ടി മമത പക്ഷം സ്പീക്കര്‍ക്ക് കത്ത് നല്‍കിയതിന് പിന്നാലെയാണ് നീക്കം.
യഥാര്‍ത്ഥ തൃണമൂല്‍ കോണ്‍ഗ്രസ് തങ്ങളാണെന്ന വാദം ഉപേക്ഷിച്ചാണ് വിമതരുടെ നിര്‍ണായക നീക്കം. ത്രിപുരയില്‍ രജിസ്റ്റര്‍ ചെയ്ത ബംഗാളിലും അസമിലും ശാഖകളുള്ള പാര്‍ട്ടിയാണ് നാഷണലിസ്റ്റ് സിറ്റിസണ്‍ പാര്‍ട്ടി ഓഫ് ഇന്ത്യ അഥവാ എന്‍സിപിഐ. ഈ പാര്‍ട്ടിയില്‍ തങ്ങള്‍ ലയിക്കുകയാണെന്നും എന്നാല്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ചിഹ്നത്തിനായുള്ള പോരാട്ടം തുടരുമെന്നും വിമത എംപിമാര്‍ വ്യക്തമാക്കി.
.jpg)

