നിയമസഭാ തെരഞ്ഞെടുപ്പില്‍ 52 വനിതാ സ്ഥാനാര്‍ത്ഥികളെ രംഗത്തിറക്കി തൃണമൂല്‍ കോണ്‍ഗ്രസ്

mamatha

തൃണമൂല്‍ കോണ്‍ഗ്രസ് ഇതുവരെ പ്രഖ്യാപിച്ച 291 സ്ഥാനാര്‍ത്ഥികളില്‍ 52 പേരും വനിതകളാണ്, അതായത് സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഏകദേശം 18 ശതമാനത്തോളം.

നിയമസഭാ തെരഞ്ഞെടുപ്പില്‍ 52 വനിതാ സ്ഥാനാര്‍ത്ഥികളെ രംഗത്തിറക്കി തൃണമൂല്‍ കോണ്‍ഗ്രസ്. വനിതകള്‍ക്ക് പരമാവധി പ്രാതിനിധ്യം നല്‍കുക എന്ന നിലപാട് പിന്തുടരുന്ന മമതാ ബാനര്‍ജി ഈ തെരഞ്ഞെടുപ്പിലും വനിതാ പ്രാതിനിധ്യത്തില്‍ മാതൃകാപരമായ നീക്കമാണ് നടത്തിയിരിക്കുന്നത്. തൃണമൂല്‍ കോണ്‍ഗ്രസ് ഇതുവരെ പ്രഖ്യാപിച്ച 291 സ്ഥാനാര്‍ത്ഥികളില്‍ 52 പേരും വനിതകളാണ്, അതായത് സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഏകദേശം 18 ശതമാനത്തോളം.

tRootC1469263">

മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ ഇക്കഴിഞ്ഞ വര്‍ഷങ്ങളിലെല്ലാം പാര്‍ട്ടിക്കുള്ളിലും തെരഞ്ഞെടുപ്പ് പ്രക്രിയകളിലും സര്‍ക്കാര്‍ അധികാര സ്ഥാനങ്ങളിലും വനിതകള്‍ക്ക് ഇടം നേടാനായിട്ടുണ്ട്. മറ്റ് വിമര്‍ശനങ്ങള്‍ നേരിടുമ്പോഴും രാഷ്ട്രീയരംഗത്ത് സ്ത്രീകള്‍ക്ക് പടിപടിയായി വളരാനുള്ള സാഹചര്യം ഒരുക്കുന്നതില്‍ മമത ബാനര്‍ജി സ്വീകരിക്കുന്ന നടപടികള്‍ പ്രശംസനീയമാണ്.

Tags