പഹല്‍ഗാം ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ടിആര്‍എഫ്

trf
trf

രാജ്യം ഭീകരപട്ടികയില്‍ ഉള്‍പ്പെടുത്തിയ സജ്ജാദ് ഗുല്‍ ആണ് ഈ ഭീകരസംഘടനയുടെ തലവന്‍.

രാജ്യത്തെ നടുക്കിയ പഹല്‍ഗാം ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ദി റെസിസ്റ്റന്‍സ് ഫ്രണ്ട് എന്ന ടിആര്‍എഫ്. ലഷ്‌കറെ തയിബയുടെ നിഴല്‍രൂപമാണ് ടിആര്‍എഫ്. 2023-ല്‍ ദി റെസിസ്റ്റന്‍സ് ഫ്രണ്ടിനെ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചിരുന്നു. രാജ്യം ഭീകരപട്ടികയില്‍ ഉള്‍പ്പെടുത്തിയ സജ്ജാദ് ഗുല്‍ ആണ് ഈ ഭീകരസംഘടനയുടെ തലവന്‍.
വിനോദസഞ്ചാരികളെന്ന് പറഞ്ഞ് വരുന്നവര്‍ ഈ ഭൂമി സ്വന്തമാണെന്ന് കരുതും. അവര്‍ക്ക് നേരയാണ് ഈ ആക്രമണം എന്നാണ് ഭീകരതയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ദി റെസിസ്റ്റന്‍സ് ഫ്രണ്ടിന്റെ പ്രതികരണം. ജമ്മു കശ്മീരിന് പ്രത്യേക പദവി ഒഴിവാക്കിയതിന് പിന്നാലെ 2019 ലാണ് ഭീകരസംഘടനകളായ ലഷ്‌കറെ തയിബയില്‍ നിന്നും ഹിസ്ബുള്‍ മുജാഹിദീനില്‍ നിന്നും ആളെ ചേര്‍ത്ത് ടി ആര്‍ എഫ് രൂപീകരിച്ചത്. ലഷ്‌കറെ തയിബയുടെ നിഴല്‍സംഘടനയാണെന്ന് കണ്ടെത്തി 2023ലാണ് ടിആര്‍എഫിനെ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചത്.

tRootC1469263">

ശ്രീനഗര്‍ സ്വദേശിയായ സജ്ജാദ് ഗുല്‍ ആണ് ടിആര്‍എഫ് തലവന്‍. ഇയാളെ ഇന്ത്യ ഭീകരപട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ടിആര്‍എഫ്  ഓണ്‍ലൈന്‍ വഴി യുവാക്കളെ ഭീകരവാദത്തിന് പ്രോത്സാഹിപ്പിക്കുന്നതായി കണ്ടെത്തിയിരുന്നു. ഭീകരവാദ സംഘടനകളിലേക്ക് ആളെ റിക്രൂട്ട് ചെയ്യുക, ഇന്ത്യയിലേക്ക് നുഴഞ്ഞുകയറ്റം, പാകിസ്താനില്‍ നിന്ന് ഇന്ത്യയിലേക്ക് ആയുധങ്ങളും ലഹരിവസ്തുക്കളും കടത്തുക. ഇതിലൊക്കെ ടിആര്‍എഫിന്റെ സാന്നിധ്യമുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.
 

Tags