ചെന്നെെയിൽ ട്രാ​ൻ​സ്ഫോ​ർ​മ​ർ പൊ​ട്ടി​ത്തെ​റി​ച്ച് അപകടം: ര​ണ്ട് കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ മരിച്ചു

death


ചെന്നെെ: ശ്രീ​പെ​രു​ന്പ​ത്തൂ​രി​ന് സ​മീ​പം ട്രാ​ൻ​സ്ഫോ​ർ​മ​ർ പൊ​ട്ടി​ത്തെ​റി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ര​ണ്ട് കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ദാ​രു​ണാ​ന്ത്യം. സി​രു​മ​ങ്ങാ​ട് സ്വ​ദേ​ശി​ക​ളാ​യ ഗ​ണേ​ശ് (17), ദ​ക്ഷി​ണാ​മൂ​ർ​ത്തി (17) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.കു​ടു​ങ്ങി​ക്കി​ട​ന്ന പ​ഴ​ങ്ങ​ൾ പു​റ​ത്തെ​ടു​ക്കാ​നാ​യി തോ​ട്ടി ഉ​പ​യോ​ഗി​ച്ചപ്പോഴാണ് അപകടം ഉണ്ടായത്. തോ​ട്ടി​യു​ടെ അ​റ്റ​ത്ത് ഘ​ടി​പ്പി​ച്ചി​രു​ന്ന അ​രി​വാ​ൾ വൈ​ദ്യു​തി ലൈ​നി​ൽ ത​ട്ടി​യ​തോ​ടെ ട്രാ​ൻ​സ്ഫോ​ർ​മ​ർ പൊ​ട്ടി​ത്തെ​റി​ക്കു​ക​യും തീ ​പ​ട​രു​ക​യു​മാ​യി​രു​ന്നു.

തെ​റി​ച്ചു​വീ​ണ ഇ​രു​വ​ർക്കും ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റു.ക്രി​ക്ക​റ്റ് ക​ളി​ച്ച​തി​ന് ശേ​ഷം പ​ന​നൊ​ങ്ക് പ​റി​ക്കാ​നാ​യി മ​ര​ത്തി​ൽ ക​റി​യ​പ്പോ​ഴാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്..നാ​ട്ടു​കാ​ർ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ഫ​യ​ർ​ഫോ​ഴ്സും പൊ​ലീ​സും സ്ഥ​ല​ത്തെ​ത്തി. ഉ​ട​ൻ ത​ന്നെ ഇ​രു​വ​രെ​യും ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു​വെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

മൃ​ത​ദേ​ഹ​ങ്ങ​ൾ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി മാ​റ്റി​യി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ൽ പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Tags