കാൺപൂരിൽ പരിശീലന വിമാനം തകർന്നുവീണു; രണ്ട് പൈലറ്റുമാർ കൊല്ലപ്പെട്ടു

D

പരിശീലന പറക്കലിനിടെ വിമാനം പാടത്ത് തകർന്നുവീഴുകയായിരുന്നു. അപകടത്തിന്‍റെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. അപകടത്തിന് പിന്നാലെ രക്ഷാപ്രവർത്തകർ സംഭവസ്ഥലത്തെത്തി. 

കാൺപൂർ: ഉത്തർ പ്രദേശിലെ കാൺപൂരിൽ പരിശീലന വിമാനം തകർന്നുവീണ് രണ്ട് പൈലറ്റുമാർ കൊല്ലപ്പെട്ടു. ട്രെയിനി പൈലറ്റും ഇൻസ്ട്രക്ടർ പൈലറ്റുമാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ഗംഗ നദിയോട് ചേർന്നുള്ള നാത്തുപൂർവ ഗ്രാമത്തിലെ കൃഷിയിടത്തിലാണ് ഇരട്ട എഞ്ചിൻ വിമാനം തകർന്നുവീണത്.

സ്വകാര്യ കമ്പനിയായ ഗാർഗ് ഏവിയേഷന്‍റെ വിമാനമാണ് അപകടത്തിൽപ്പെട്ടത്. പരിശീലന പറക്കലിനിടെ വിമാനം പാടത്ത് തകർന്നുവീഴുകയായിരുന്നു. അപകടത്തിന്‍റെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. അപകടത്തിന് പിന്നാലെ രക്ഷാപ്രവർത്തകർ സംഭവസ്ഥലത്തെത്തി. 

Tags