ഇന്ത്യയിലെ കടുവകളുടെ മരണനിരക്ക് ഉയരുന്നു; 2025ൽ ചത്തത് 166 കടുവകൾ
ദില്ലി: ഇന്ത്യയിലെ കടുവകളുടെ മരണനിരക്ക് ഉയരുന്നു. നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റി പുറത്തുവിട്ട പുതിയ കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷം മാത്രം രാജ്യത്ത് 166 കടുവകളാണ് ചത്തത്. 2024ൽ 124 കടുവകളാണ് ചത്തത്. ഇതുമായി താരതമ്യം ചെയ്യുമ്പോൾ പോയ വര്‍ഷം 40 കടുവകൾ അധികം ചത്തെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ലോകത്തിലെ കടുവകളുടെ ജനസംഖ്യയുടെ ഏകദേശം നാലിൽ മൂന്ന് ഭാഗവും വസിക്കുന്നത് ഇന്ത്യയിലാണ്.
tRootC1469263">മധ്യപ്രദേശിലാണ് ഏറ്റവും കൂടുതൽ കടുവകൾ (55) ചത്തത്. മഹാരാഷ്ട്രയിൽ 38, കേരളത്തിൽ 13, അസമിൽ 12 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനത്തെ കണക്കുകൾ. രാജ്യവ്യാപകമായുള്ള കണക്കുകൾ പരിശോധിച്ചാൽ ചത്തതിൽ 31 എണ്ണം കടുവ കുഞ്ഞുങ്ങളാണ്. സ്ഥലപരിമിതി മൂലമുണ്ടാകുന്ന സമ്മർദ്ദങ്ങളാണ് കടുവകളുടെ മരണനിരക്ക് ഉയരുന്നതിന് പിന്നിലെ പ്രധാന കാരണങ്ങളിലൊന്ന് എന്ന് വന്യജീവി വിദഗ്ധർ അഭിപ്രായപ്പെടുന്നു. കടുവകളുടെ എണ്ണത്തിലുണ്ടായ വർദ്ധനവും ചില വെല്ലുവിളികൾ ഉയർത്തിയിട്ടുണ്ടെന്നാണ് വിലയിരുത്തൽ.
മധ്യപ്രദേശിൽ കഴിഞ്ഞ 10 വർഷത്തിനിടെ കടുവകളുടെ എണ്ണത്തിൽ അഭൂതപൂർവമായ വർദ്ധനവാണ് ഉണ്ടായത്. ഔദ്യോഗിക കണക്കുകൾ പ്രകാരം സംസ്ഥാനത്തെ കടുവകളുടെ എണ്ണം 2014ൽ 308 ആയിരുന്നു. ഇത് 2018-ൽ 526 ആയി ഉയർന്നു. 2022ൽ അത് 785 ആയി വർദ്ധിക്കുകയും ചെയ്തു. 2014-നെ അപേക്ഷിച്ച് ഏകദേശം 60 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയത്.
ജനുവരി 2ന് മഹാരാഷ്ട്രയിലെ ബ്രഹ്മപുരി വന ഡിവിഷനിലാണ് 2025ൽ ആദ്യമായി ഒരു കടുവ ചത്ത സംഭവം റിപ്പോർട്ട് ചെയ്യുന്നത്. ഒരു മുതിർന്ന ആൺ കടുവയെയാണ് ചത്ത നിലയിൽ കണ്ടെത്തിയത്. മൂന്ന് ദിവസത്തിന് ശേഷം മധ്യപ്രദേശിലെ പെഞ്ച് ടൈഗർ റിസർവിൽ ഒരു മുതിർന്ന പെൺ കടുവയും ചത്തു. ഡിസംബർ 28ന് മധ്യപ്രദേശിലെ നോർത്ത് സാഗറിൽ ഒരു മുതിർന്ന ആൺ കടുവയെ ചത്ത നിലയിൽ കണ്ടെത്തിയ സംഭവമാണ് അവസാനമായി റിപ്പോർട്ട് ചെയ്യപ്പെട്ടത്. സാധാരണയായി 20 മാസത്തോളം കടുവക്കുട്ടികൾ അമ്മമാരോടൊപ്പം താമസിക്കും. അതിനുശേഷം അവ പുതിയ പ്രദേശങ്ങൾ തേടി പോകാൻ തുടങ്ങും. ഈ ഘട്ടം പലപ്പോഴും അവയെ മറ്റ് പ്രദേശങ്ങളിലെ മുതിർന്ന കടുവകളുമായി നേരിട്ടുള്ള സംഘട്ടനത്തിലേക്ക് നയിക്കാറുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു.
.jpg)


